സൗന്ദര്യ സംരക്ഷണത്തിലും കേശ സംരക്ഷണത്തിലും ഒഴിച്ചുകൂടാനാ ഒന്നാണ് കറ്റാർവാഴ. പച്ചനിറത്തിൽ കൊഴുപ്പുള്ള ദ്രാവകം അടങ്ങിയിരിക്കുന്ന ഇതിന്റെ ആരോഗ്യ ഗുണങ്ങൾ അനവധിയാണ്. കറ്റാർവാൾ ജ്യൂസിൽ ധാരാളം അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും കോശങ്ങൾ ഉണ്ടാകുന്ന നാശം തടയാനും കറ്റാർവാഴയുടെ ജ്യൂസിന് കഴിയും. ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് കറ്റാർവാഴ എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല വൈറ്റമിനുകൾ മിനറലുകൾ കാർബോഹൈഡ്രേറ്റ് അമിനോ ആസിഡ് ഇനി അടങ്ങിയിരിക്കുന്ന ഒന്നാണ് കറ്റാർവാഴ.
നമുക്ക് തടി കുറയ്ക്കാൻ നല്ലൊരു മരുന്ന് വേണമെങ്കിൽ നമുക്ക് ഇതിന്റെ ജ്യൂസ് ഉപയോഗിക്കാം. കറ്റാർവാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും കലർത്തി നമുക്ക് കുടിക്കാവുന്നതാണ്. കറ്റാർവാഴയുടെ ജ്യൂസ് മാത്രം എടുക്കുകയാണെങ്കിൽ അത്രതന്നെ വെള്ളം കലർത്തിയതിനു ശേഷം കുടിക്കുന്നതും ഇത് ഏറെ ഗുണം ചെയ്യും .കറ്റാർവാഴയുടെ ജ്യൂസും ചെറുനാരങ്ങ നീരും ചേർത്ത് കുടിക്കുന്നതും ഏറെ ഗുണകരമാണ്.
അര ഗ്ലാസ് കറ്റാർവാഴ ജ്യൂസ് എടുത്ത് അതിൽ ഒരു ടീസ്പൂൺ തേൻ കലർത്തി കുടിക്കുന്നതും ഉത്തമമാണ്. ഇതെല്ലാം തടി കുറയ്ക്കുന്നത് ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന കഴിക്കാവുന്ന ജ്യൂസ് ആണ്.കറ്റാർവാഴ ജെൽ പഴവർഗ്ഗങ്ങൾ കരിക്കിൻ വെള്ളം എന്നിവ കലർത്തി സൂപ്പാക്കി കുടിച്ചാലും തടി കുറയും. കറ്റാർവാഴ ജ്യൂസ് അതേപടി കുടിക്കുകയും ആവാം അങ്ങനെ സാധിക്കുന്നവർക്ക്. ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ കറ്റാർവാഴ ജ്യൂസ് കുടിച്ചാൽ മതിയാകും. വയറ്റിൽ നല്ല ബാക്ടീരിയകൾ വളരാൻ ഇത് സഹായിക്കുകയും അതുവഴി നമ്മുടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ചെയ്യും.
ദഹന പ്രശ്നങ്ങൾ മാറ്റാനായി ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് കുടിക്കുക ഇത് നെഞ്ചിൽ നിന്നും ഭക്ഷണം താഴത്ത അവസ്ഥ ഇല്ലാതാക്കും ഭക്ഷണം സുഖമായി കടന്നുപോവുകയും നെഞ്ചിരിച്ചിൽ പോലുള്ള പ്രശ്നങ്ങളും ഇതുമൂലം മാറ്റിത്തരും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ എന്നും ഡയറ്റിൽ ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് ഉൾപ്പെടുത്തിയാൽ ധാരാളമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.