ആരും ആഗ്രഹിക്കുന്ന രീതിയിൽ മുടി വളർച്ച ഉണ്ടാകുന്നതിന്. | For Good Hair Growth
സൗന്ദര്യ സങ്കല്പത്തിൽ മുടിയുടെ സ്ഥാനം വലുതാണ്. അതുകൊണ്ട് മുടി താരനും അറ്റം പിളർന്നതുമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഓടി നടക്കുന്നവരാണ് പലരും. എന്നാൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഇതിനെല്ലാം പരിഹാരം കാണാൻ കഴിയും. സവാള അഥവാ വലിയ ഉള്ളി ഇതിനുള്ള ഒരു സാധ്യത പരിഹാരമാണ്. മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ ഉള്ളിനീരിന് സാധിക്കും. മുടികൊഴിച്ചിൽ തടയാൻ പറ്റിയ നല്ലൊരു മാർഗമാണിത്. അടങ്ങിയിരിക്കുന്ന സൾഫർ തലയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് മുടി വളർച്ചയെ ത്വരിതപ്പെടുത്തും.
ശിരോചർമ്മത്തിൽ ഉണ്ടാക്കുന്ന രോഗങ്ങളെ തടഞ്ഞു മുടികൊഴിച്ചിൽ അകറ്റാനും ഉള്ളി നീര് സഹായിക്കും. സവാള തൊലി കളഞ്ഞതിനുശേഷം ചെറുതായി അരിഞ്ഞത് ഇവ മിക്സിയിൽ അടിച്ചു നീര് പിഴിഞ്ഞ് എടുക്കാം. സവാള നീര് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിറ്റ് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്താൽ.
മുടി കൊഴിച്ചിൽ അകന്ന്മുടി നന്നായി വളരും. ഉള്ളിനീരിൽ തേനും യോജിപ്പിച്ച് ഈ മിശ്രിതം തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക 30 മിനിറ്റ് കഴിഞ്ഞ് വീരൻ കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം ഇത് ആഴ്ചയിൽ ഒരു തവണ ചെയ്താൽ മുടി കൊഴിച്ചിൽ അകറ്റാം. വെളിച്ചെണ്ണ ഉള്ളിനീരിന്റെ കൂടെ യോജിപ്പിച്ച് തലയിൽ തേക്കാം.
ഒരു സ്പൂൺ ഉള്ളിനീരും രണ്ടു സ്പൂൺ വെളിച്ചെണ്ണയും യോജിപ്പിച്ച് തലയൂട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തിൽ തല കഴുകുക. ഇങ്ങനെ ആഴ്ചയിൽ ഒരു തവണ ചെയ്യുന്നത് മുടി വളരാൻ വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.