നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ് കറുക നമ്മുടെ സംസ്കാരത്തിൽ കറുകപ്പുലിനെ വളരെ വലിയ സ്ഥാനമാണ് ഉള്ളത്. കറുകപ്പുല്ല് ആയുർവേദത്തിൽ ഔഷധമായും ഹൈന്ദവ ആചാരത്തിൽ പൂജകൾക്കായും അത് ഉപയോഗിക്കുന്നു. തമിഴ്നാട്ടിലെ പ്രധാന ചികിത്സ രീതിയായ സിദ്ധവൈദ്യത്തിൽ ഇതിനെ ആദ്യ മൂലമായിട്ടാണ് കരുതപ്പെടുന്നത്. അതായത് സസ്യജാലങ്ങളുടെ ഉല്പത്തിയിൽ ആദ്യമായി ഉണ്ടായത് എന്നുള്ളത് അർത്ഥം. വളരെ ചെറിയ പൂവാണ് ഉള്ളത് എങ്കിലും നമ്മുടെ നാട്ടിൽ ദശപുഷ്പങ്ങളിൽ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ വലിയ മൂല്യം ഉള്ളതുകൊണ്ടാണ്.
ഈ സസ്യം വളരെ പവിത്രമായി കരുതപ്പെടുന്ന ഒന്നാണ്. ആയുർവേദ കാഴ്ചപ്പാടിൽ കരിമ്പും ബ്രഹ്മിയും ഈറ്റയും അമൃതും തേനും ഒന്നിച്ചതാണ് കറുക എന്നാണ് സങ്കല്പം അതായത് കാഴ്ചയിലും ഗുണത്തിലും ഈ പറഞ്ഞ സസ്യങ്ങളുടെ ഒക്കെ ഔഷധങ്ങളുടെ ഗുണങ്ങളൊക്കെ കറുകയിലുണ്ട് എന്നർത്ഥം. ഞരമ്പ് ടോണിക്ക് എന്ന് ആചാര്യ മതം അപാര ബുദ്ധി എന്ന് ആയുർവേദം ദീർഘായുസ്സ് എന്ന് ചരഹസംഹിത.
അത്രയും ശ്രേഷ്ഠമായ സസ്യമാണ് കറുക. ഇന്ത്യയിൽ ഉടനീളം കറുക കാണപ്പെടുന്നുണ്ട് പുൽത്തകിടി ഉണ്ടാക്കാൻ വേണ്ടി ഇത് നട്ടുപിടിപ്പിച്ചു വളർത്താറുണ്ട്. ഒലിപ്പ് തടയുന്നതിനായി കറുക വളരെ വലിയ പങ്കുവഹിക്കാറുണ്ട്. മിക്ക സസ്യ ഭോജി ജീവികളുടെയും ആഹാരമാണ് കറുക നായ പൂച്ച എന്നിങ്ങനെയുള്ള മൃഗങ്ങൾ മാംസ ബുക്കുകൾ വയറിൽ അസ്വസ്ഥത ഉണ്ടാകുമ്പോൾ.
അവറ്റകൾ പോയി കറുകപ്പുല്ല് തിന്നുന്നത് കാണാം പക്ഷികളെ സംബന്ധിച്ചിടത്തോളം അവയ്ക്ക് കൂട് ഉണ്ടാക്കുന്നതിനായി വളരെ പ്രധാനപ്പെട്ടതാണ് ഉണങ്ങിയ കറുകപ്പുല്ല്. താരൻ ചൊറിച്ചിരങ്ങ് തുടങ്ങിയ രോഗങ്ങൾക്ക് പുറമേ അകത്തെ സേവിക്കുന്നതിനും ഇത് ഉപയോഗിക്കാറുണ്ട് ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികൾക്ക് കറുകപ്പുല്ല് വളരെ ഫലപ്രദമാണ്.