ആര്യവേള അഥവാ നീലവേള എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

പുതുമഴക്കുശേഷം പറമ്പുകളിൽ തകരയ്ക്കൊപ്പം താനേ മുളക്കുന്ന ഒരു കൊച്ചു ചെടിയാണ് നീലവേള അഥവാ ആര്യവേള. ഒരുപക്ഷേ പലരും ഇത് കണ്ടിട്ടുണ്ടായിരുന്നു എന്നാൽ ഇതിന്റെ പേര് ഉപയോഗങ്ങളോ ചിലപ്പോൾ അറിയണമെന്നില്ല. കടുകിന്റെയും കാട്ട് കടുകിന്റെയും ബന്ധുവാണ് ആര്യവേള. ആഫ്രിക്കൻ ജന്മനാടായ ആര്യവേള ലോകം മുഴുവൻ തന്നെ വ്യാപിച്ചിട്ടുണ്ട്. നനവിളയിടങ്ങളിലും നെൽവയലുകളിലും ഇത് വളരെയധികം തന്നെ കാണപ്പെടുന്നു.

നമ്മുടെ നാട്ടിൽ ഇതിനെ ഒരു അധിനിവേശ സസ്യമായിട്ടാണ് കരുതിപ്പോരുന്നത്. ഒരു ഏക വർഷം ചെടിയാണ് നീലവേള. ഇത് കാട്ടുകടവും കടുകും ആയി തെറ്റിദ്ധരിക്കപ്പെടുന്നതിന് വളരെയധികം സാധ്യതയുണ്ട് കാട്ടുപൂക്കൾ മഞ്ഞയും ആര്യവേളയുടെ പൂക്കൾ നീലയും ആണ് 15 സെന്റീമീറ്റർ തുടങ്ങിയ ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറു സസ്യമാണിത്.കുത്തനെ ശാഖകൾ ഉള്ള ഒരു വാർഷിക സസ്യമാണ് കോണാകൃതിയിലുള്ള തണ്ടുകളാണ് ഇവയുടേത്.

പൂക്കൾ വളരെയധികം ചെറുതാണ്.തളിരില്ലകൾ പച്ചക്കറിയായി ചില സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇലകൾക്ക് ഒരു വൃത്തികെട്ട മണം ഉണ്ടാകുന്നതായിരിക്കും എന്നാൽ വേവിച്ചു കഴിയുമ്പോൾ ഈ മണം ഇല്ലാതാകുന്നതായിരിക്കും.വിശപ്പ് ഉണ്ടാക്കുന്നതിനെ വളരെയധികം ഉത്തമമായ ഒന്നാണ് ചില സ്ഥലങ്ങളിൽ കഷായം വെച്ച മലയേറിയ ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്നു.ഇവയുടെ സത്ത് ഹൃദ്യത്തെ ചികിത്സിക്കുന്നതിന് ചില നാട്ടുവൈദ്യങ്ങളിലുണ്ട്.

ആയുർവേദത്തിൽ അവധിയോഗികമായ ചികിത്സകളിൽ ഇതിനെ വലിയ പ്രശസ്തി ഇല്ലെങ്കിലും നാട്ടുചികിത്സയിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണിത്. ചെവി വേദന ചെവിയിൽ ഉണ്ടാകുന്ന വീക്കം എന്നിവ ഇല്ലാതാക്കുന്നതിന്റെ ഈ ഇലയുടെ സത്ത് ഉപയോഗിക്കുന്നവരുണ്ട്. ബധിരത ചികിത്സിക്കുന്നതിനും ഇത് ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ആര്യവേള സമൂലം അരച്ച് തൊണ്ടയിൽ പുരട്ടുന്നത് നേർവീക്കം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.