October 1, 2023

ചർമ്മത്തിനും മുടിക്കും ആരോഗ്യത്തിനും ഇത് അല്പം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി ..

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇനിയൊരു മരുന്ന്.വെറുതെ കഴിക്കാനും ഭക്ഷണത്തോടൊപ്പം കഴിക്കാനും എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് തൈര്. തൈര് കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയിൽ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച വരികയാണ്. തൈര് കഴിക്കുന്നതിനു മുമ്പ് അതിന്റെ ഭാഗമായി നിങ്ങൾക്ക് ലഭിക്കാവുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയണ്ടേ. തൈരിൽ നിന്ന് ലഭിക്കുന്ന കാൽസ്യം വിറ്റമിൻ ബി എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്തുകയും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

മാത്രമല്ല ഒരല്പം തൈരിൽ പൊട്ടാസ്യം ഫോസ്ഫറസ് വിറ്റാമിൻ ബീഫ് ഫൈവ് അയൺ അയഡിൻ റൈബോഫ്‌ളേവിംഗ് തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.അരുണരക്താണുക്കളുടെ സംരക്ഷണത്തിനും നാഡീസിലയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിൻ ബി 12 തൈരിൽ അടങ്ങിയിട്ടുണ്ട്. പാല് കുടിക്കുന്നത് ചിലർക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്നാൽ ഇത്തരം പ്രശ്നമുള്ളവർക്ക് പോലും തൈര്.

ധൈര്യമായി കഴിക്കാം.കാരണം പാലിനേക്കാൾ എളുപ്പത്തിൽ തൈര് ദഹിക്കുന്നു എന്നതാണ്. മനുഷ്യ ശരീരത്തിലെ ഗുണകരമായ ബാക്ടീരിയകൾ തൈരിൽ അടങ്ങിയിരിക്കുന്നതിനാൽ കുടൽ സംബന്ധമായ പ്രശ്നങ്ങളും അകറ്റുന്നു. അത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തൈരിൽ കാൽസ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് വളരെയധികം സഹായകരമാണ്. തൈര് ചർമ്മത്തിന് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ലാറ്റേഴ്സ് ആസിഡ് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രവുമല്ല തൈര് ഫേസ് പാക്ക് ആയും ഉപയോഗിക്കാവുന്നതാണ്. ശരീരങ്ങളിൽ ഉണ്ടാകാറുള്ള ഈസ് അണുബാധ ഒരു പരിധിവരെ കുറയ്ക്കാൻ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കും.അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.