കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെ മുറ്റത്തും ഒരു കാലഘട്ടം വരെ നിന്നിരുന്ന ഔഷധ ചെടിയാണ് പനിക്കൂർക്ക. നവര കർപ്പൂരവല്ലി കഞ്ഞിക്കൂർക്ക എന്നിങ്ങനെ നിരവധി പേരുകളിലാണ് കേരളത്തിൽ ഈ ചെടി അറിയപ്പെടുന്നത്. ഒട്ടുമിക്ക രോഗങ്ങൾക്കുമുള്ള ഒരു ഒറ്റമൂലി ആയതുകൊണ്ട് തന്നെയാണ് ഒരുകാലത്ത് പനിക്കൂർക്ക നമ്മുടെ വീടുകളിൽ എല്ലാം സ്ഥാനം പിടിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ പനി മാറുവാൻ ഏറ്റവും നല്ല ഔഷധമായതുകൊണ്ട് ആകാം ഇതിനെ പനിക്കൂർക്ക എന്ന് പേരു വന്നിട്ടുണ്ടാവുക. കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന പനി ജലദോഷം കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ.
മാറ്റുവാൻ പനിക്കൂർക്ക നല്ലൊരു ഔഷധമാണ്. പനിക്കൂർക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം ആവി കൊള്ളുന്നത് ജലദോഷത്തിന് ഒരു നല്ലൊരു മാർഗമാണ് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഇതിന്റെ നീര് മൂക്കിൽ മണപ്പിക്കുന്നതും മൂക്കടപ്പ് മാറാൻ സഹായിക്കും ലോക പ്രതിരോധശക്തി കുറവുള്ളവരിലും ഇടയ്ക്കിടെ ജലദോഷം വരുന്ന കുട്ടികൾക്കും പനിക്കൂർക്കയുടെ നീര് മഞ്ഞൾ പൊടിയും തേനും ചേർത്ത് ഒരു മാസം തുടർച്ചയായി നൽകുന്നത്.
ആശ്വാസം നൽകുന്ന ഒരു മാർഗ്ഗമാണ്. മുതിർന്നവരിൽ ഉണ്ടാകുന്ന വയറുവേദനയ്ക്കും ഗ്യാസിന്റെ ബുദ്ധിമുട്ടിനും മൂന്നു ടീസ്പൂൺ പനിക്കൂർക്കയുടെ നീര് അല്പം ഇഞ്ചിനീരും ചേർത്ത് കഴിച്ചാൽ മതി തലവേദനയുള്ളപ്പോൾ പനിക്കൂർക്കയുടെ ഇല അരച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും. സാധാരണ നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കാവുന്നതാണ്.
ഇതിന്റെ തണ്ടുകൾ ഓടിച്ച് നട്ടു ആണ് വെച്ചുപിടിപ്പിക്കുന്നത്. ഗ്രോ ബാഗ്രലോ നിലത്തു പനിക്കൂർക്ക നട്ടുപരിപാലിക്കാം ശ്രദ്ധിക്കേണ്ട കാര്യം എന്നുള്ളത് നല്ല നീർവാഴ്ചയുള്ള മണ്ണും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലവും വേണം ഇത് നട്ടുവളർത്താൻ നാം തിരഞ്ഞെടുക്കേണ്ടത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.