മലബന്ധം ഒരു പാരമ്പര്യ രോഗമാണെന്ന് പറയാറുണ്ട്. ഇത് തെറ്റാണ് എന്നാൽ പാരമ്പര്യത്തെ തീരെ അവഗണിക്കേണ്ടതും ഇല്ല കാരണം അച്ഛന്റെയും അമ്മയുടെയും കുടലുമായി സാദൃശ്യം ഉണ്ടാകാറുണ്ട്. അത് തുലോ കുറവുമാണ് മാത്രമല്ല ഭക്ഷണരീതി ഏറെക്കുറെ ശരിയാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാനും സാധിക്കും അശാസ്ത്രീയമായ ഭക്ഷ്യവസ്തുക്കൾ അസമയത്തും അനാവശ്യമായും ആഹരിക്കുമ്പോൾ അത് ദഹനക്കേടിന് ഇടയാക്കുന്നു. കൃത്യസമയത്ത് ദാനം നടക്കാത്ത വസ്തുക്കൾ ആമാശയത്തിലും.
കുടലും കിടന്ന് അവിടുത്തെ പേശികളെ കേടാക്കുന്നു ദഹിക്കാത്ത ആഹാരസാധനങ്ങൾ കുടലിൽ കെട്ടിക്കിടന്ന് അതിലെ ജലാംശം നഷ്ടപ്പെട്ട് വരണ്ട കട്ടിയാകുന്നു. ഈ വരണ്ട മലം പുറത്തെടുക്കാനായി സമയത്ത് താഴോട്ട് സമ്മർദ്ദം കൊടുക്കേണ്ടതായി വരുന്നു. വരണ്ട മലം പുറത്തേക്ക് വരുമ്പോൾ മലദ്വാരത്തിനുള്ളിൽ ഉരഞ്ഞ് ഉണ്ടാകാനും അങ്ങനെ പായൽസിനെ കാരണമാക്കാനും ഇടയാക്കുന്നു. ഭക്ഷണം നന്നായി ചവച്ചരക്കാത്തത് പോലും മലബന്ധത്തിനും മൂലക്കുരുവിനും കാരണമാകുന്നു.
തവിടില്ലാത്ത ദാനങ്ങൾ നാരില്ലാത്ത ഭക്ഷണം ചായ കാപ്പി പുകവലി മദ്യപാനം എരിവ് പുളി ഇവയുടെ അമിതമായ ഉപയോഗം മസാലകൾ ശീതള പാനീയങ്ങൾ എണ്ണയിൽ വറുത്തത് പൊരിച്ചത് മലശോധനയ്ക്കുള്ള മരുന്നുകൾ പൊറോട്ടയും ചിക്കനും മീനും ഒക്കെ മലബന്ധത്തിന് കാരണമാകുന്നു. മലബന്ധവും അനുബന്ധ രോഗങ്ങളും ഉള്ളവർ ഇത്തരം ആഹാരസാധനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാണ് കൂടുതൽ നല്ലത്.
വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കി ശരീരത്തിനും മനസ്സിനും വിശ്രമം നൽകി രോഗ ലക്ഷണം മാറുന്നതുവരെ ഉപവസിക്കുക ശുദ്ധമായ പച്ചവെള്ളം എത്ര വേണമെങ്കിലും കുടിക്കുക ക്ഷീണം ഉണ്ടെങ്കിൽ കരിക്കിൻ വെള്ളം തേൻ വെള്ളം എന്നിവ ഉപയോഗിക്കാം. രോഗ ലക്ഷണം മാറിക്കഴിഞ്ഞാൽ ആദ്യത്തെ മൂന്ന് ദിവസം ജ്യൂസുകളും പിന്നെ നാല് ദിവസം പച്ചക്കറികളും പഴവർഗ്ഗങ്ങളും മാത്രം കഴിച്ച് തുടരുക.