എല്ലുകൾക്ക് ഉറപ്പും ആരോഗ്യവും ലഭിക്കാൻ.
ശരീരത്തിന് താങ്ങി നിർത്തുന്ന എല്ലുകൾക്ക് ഉറപ്പും ബലവും നൽകുന്ന പ്രധാന ഘടകമാണ് കാൽസ്യം ആഹാരത്തിൽ നിന്നും എളുപ്പം ലഭിക്കുന്ന കാൽസ്യം വേണ്ട അളവിൽ കഴിക്കുന്നില്ല എന്നതാണ് അതിന്റെ ദുഃഖസത്യം. എല്ലിന്റെ ബലത്തിനും ദൃഢതക്കും പുറമേ മറ്റുപല സുപ്രധാന പ്രവർത്തനങ്ങൾക്കും കാൽസ്യം ആവശ്യമാണ്. രക്തസമ്മർദ്ദം ശരിയായ അളവിൽ നിലനിർത്തുക രക്തം കട്ടപിടിക്കാൻ സഹായിക്കുക രോഗപ്രതിരോധശക്തി ഉറപ്പാക്കുക മസിലുകളുടെയും ഞരമ്പുകളുടെയും.
ശരിയായ പ്രവർത്തനത്തിന് സഹായിക്കുക തുടങ്ങി പലതാണ് ഉപയോഗം. ഓരോ ദിവസവും പ്രായം അനുസരിച്ച് കാൽസ്യം ശരീരത്തിന് ആവശ്യമാണ് ബലമില്ലാത്ത എല്ലുകൾ എളുപ്പം പൊട്ടിപ്പോകുന്നു. ഒന്നു വീണാലും ഒന്ന് തട്ടിയാലോ എല്ലുകളിൽ പൊട്ടൽ ഉണ്ടാവുന്ന കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. ആവശ്യമായ രീതിയിൽ കാൽസ്യം ലഭിക്കുന്നില്ല എന്നതാണ് കാരണം.
ചെറുപ്പക്കാരായ പെൺകുട്ടികൾക്കും അവരുടെ അമ്മ അമ്മമാരും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് ഈ പെൺകുട്ടികൾ തന്നെയാണ് ഭാവിയിൽ അമ്മമാർ ആകുമ്പോൾ ഗർഭധാരണത്തിനും ഗർഭസ്ഥ ശിശുവിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. 35 വയസ്സ് ആകുമ്പോഴേക്കും എല്ലിന്റെ തേയ്മാനം തുടങ്ങുകയും ചെയ്യും അടങ്ങിയ ഭക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിരിക്കുന്നത് പാലിലും പാലുൽപന്നങ്ങൾ ആയ തൈര് വെണ്ണമുതലായവയിലും ആണ്.
കൂടാതെ നെല്ലിക്ക കിഴങ്ങ് വർഗ്ഗങ്ങൾ ഇല വർഗ്ഗങ്ങൾ ഉഴുന്ന് ബീൻസ് എള്ള് കുവരവ് എന്നുവച്ചാൽ റാഗി ഇവയിലും ധാരാളം കാൽസ്യം ഉണ്ട് .ചെമ്മീൻ മത്തി നെത്തോലി തുടങ്ങിയവയെല്ലാം അത് മുള്ളോട് കൂടി കഴിക്കുന്നത് കാൽസ്യം കിട്ടാൻ ഏറെ നല്ലതാണ് ഒരു ഗ്ലാസ് പാലിൽ 300 മില്ലിഗ്രാം കാഴ്ചയും തൈരിൽ ആണെങ്കിൽ മില്ലിഗ്രാം കാൽസ്യവും ഉണ്ടാകും.