ദഹനസംബന്ധമായ പ്രശ്നങ്ങളിൽ വളരെയധികം മുന്നിൽ നിൽക്കുന്ന ഒന്നാണ് വയറിളക്കം എന്നത് പലപ്പോഴും വയറിളക്കം എന്നത് കുട്ടികളിലും മുതിർന്നവരിലും പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം സംഭവിക്കാവുന്ന ഒന്നാണ്. വയറിളക്കത്തിനുള്ള പരിഹാരത്തെ കുറിച്ചാണ് പറയുന്നത് വയറിളക്കം പല കാരണങ്ങൾ കൊണ്ട് വരാം. ആഹാരത്തിന്റെ പ്രശ്നങ്ങൾ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും വയറിളക്കം വരാവുന്നതാണ്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
വയറിളക്കം എന്ന് പറയുമ്പോൾ ജലജന്യ രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ്. വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ കൂടുതലാണ് ഇവനിൽ വളരെ വലിയ തോതിൽ തന്നെ വയറിളക്കം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. രോഗിയുടെ വിസർജത്തിലൂടെയാണ് ഇത്തരത്തിലുള്ള അണുക്കൾ മറ്റുള്ളവരിലേക്ക് എത്തുന്നത്. വിഷബാധയുള്ള വസ്തുക്കൾ ഭക്ഷണങ്ങൾ ബാക്ടീരിയകൾ എന്നിവയാണ് പ്രധാനമായും വയറിളക്കത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ.
വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ അത് ശരീരത്തിലെ നിർജലീകരണം ഉണ്ടായി മരണത്തിലേക്ക് വരെ നയിക്കാനുള്ള സാധ്യതയുണ്ട്. ദിവസവും നാലോ അഞ്ചോ തവണ ടോയ്‌ലറ്റിൽ പോയാൽ ഉറപ്പിക്കാം നിങ്ങൾക്ക് വയറിളക്കം ഉണ്ടെന്ന്. ശരീരത്തിലെ എല്ലാവിധത്തിലുള്ള ജലാംശവും ഇതിലൂടെ നഷ്ടമാകുന്നു. പല കാരണങ്ങൾ കൊണ്ടും വയറിളക്കം ഉണ്ടാകാം.
ബാക്ടീരിയ അല്ലെങ്കിൽ വൈറൽ ഇൻഫെക്ഷൻ ഭക്ഷ്യ വിഷബാധ വയറ്റിലെ വിരകൾ ഭക്ഷണത്തിലെ അലർജി എന്നിവയെല്ലാം വയറിളക്കത്തിന്റെ പ്രധാന കാരണങ്ങളിൽ ചിലതാണ്. അമിതമായി വിറ്റാമിൻ സി കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. വയറുവേദന ശർദ്ദി ഇടയ്ക്കിടയ്ക്കുള്ള ടോയ്ലറ്റിൽ പോക്ക് അമിത ക്ഷീണം എന്നിവയാണ് വയറുവേദനയുടെയും വയറിളക്കത്തിന്റെയും ലക്ഷണങ്ങൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.