അപൂർവ്വ ഔഷധഗുണങ്ങളുമായി തുളസിച്ചെടി..

മിക്കവാറും വീടുകളിൽ വെച്ചുപിടിപ്പിക്കുന്ന ചെടിയാണ് തുളസി. മതപരമായ അനുഷ്ഠാനങ്ങൾക്ക് മാത്രമല്ല പല രോഗങ്ങൾക്കുള്ള നല്ലൊരു മരുന്ന് കൂടിയാണ് തുളസിക്ക് കൊതുകിനെ അകറ്റാനുള്ള ശേഷിയുണ്ട് വീടിനു ചുറ്റും തുളസിച്ചെടികൾ ധാരാളമായി വളർത്തുകയാണെങ്കിൽ കൊതുക് ശല്യം കുറയും പക്ഷേ കാലങ്ങളിൽ ഉണ്ടാകാറുള്ള മലേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും തുളസി ഉത്തമമാണ് പനി കുറയ്ക്കാനുള്ള ഒരു വിശിഷ്ട ഔഷധം കൂടിയാണ്.

എത്ര നല്ലപോലെ നോക്കിയാലും വേണ്ട വിധത്തിൽ വളരാത്തത് ആയിരിക്കും പലരുടെയും പ്രശ്നം തുളസിക്ക് സൂര്യപ്രകാശം ആവശ്യമാണെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ഒരിക്കലും നടരുത്. അതുപോലെ ധാരാളം വെള്ളവും തുളസിക്ക് വളരെയധികം ആവശ്യമാണ് പ്രത്യേകിച്ച് വേനൽക്കാലം ആണെങ്കിൽ രണ്ടോ മൂന്നോ തവണയാണെങ്കിൽ തുളസി നനയ്ക്കാനും മറക്കരുത്. ജലാംശം നിലനിർത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളർച്ചയ്ക്ക് നല്ലത്.

കറുത്ത മണ്ണും കളിമണ്ണും കലർത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാൻ ഏറ്റവും നല്ലത് തുളസിയിൽ ചെറിയ പൂക്കൾ ഉണ്ടാകുന്നത് നാം കാണാറുണ്ട് ഇങ്ങനെ ഉണ്ടാകുമ്പോൾ അത് ഒന്നുകിൽ വെട്ടി കളയാൻ നുള്ളി കളയുക ചെയ്തില്ലെങ്കിൽ തുളസിയുടെ വളർച്ച നിന്നു പോകും. ഒരുപാട് തുളസികൾ ഒരുമിച്ച് നടുന്നതും അത്ര നല്ലതല്ല കാരണം ഇവ ഒരുമിച്ച് നട്ടു കഴിഞ്ഞാൽ വളർച്ച മുരടിക്കാനാണ് സാധ്യത.

തുളസിക്ക് ഔഷധഗുണം ഉള്ളതുകൊണ്ട് ഇതിൽ കീടനാശിനികൾ ഒരിക്കലും തെളിക്കരുത്. തുളസിച്ചെടി വിശ്വാസത്തിന്റെ ഭാഗം കൂടിയാണ് പുരാണങ്ങളിൽ തുളസി മഹാത്മാവിനെ കുറിച്ചുള്ള കഥകൾ ധാരാളമുണ്ട്. ദൈവിക പരിവേഷം തന്നെയാണ് തുളസിക്ക് കൽപ്പിച്ചിട്ടുള്ളത് ശുദ്ധിയോടെയും വൃത്തിയോടെയും തുളസി വളർത്തുകയും പരിപാലിക്കുകയും ചെയ്തു തന്നെ പുണ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.