പൊന്നങ്ങാണി, പൊന്നംകണ്ണി എന്നിങ്ങനെ പേരുകളുള്ള ഒരു സസ്യത്തെ ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് ഒരു ഔഷധസസ്യമാണ്. പൊന്നാങ്കണ്ണി ചീര എന്ന് പറഞ്ഞ മറ്റൊരു ചെടിയുണ്ട് അത് ഇതിൽ നിന്ന് വ്യത്യസ്തമാണ്. ലോകത്ത് ഉഷ്ണ മേഖല പ്രദേശങ്ങളിൽ ഉടനീളം ഈ സസ്യം കാണപ്പെടുന്നുണ്ട്. മധ്യ തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് ഈ സസ്യം ഉത്ഭവിച്ചത് എന്ന് പറയുന്നുണ്ടെങ്കിലും അതു പൂർണ്ണമായും സ്ഥിതീകരിച്ചിട്ടില്ല. യുഎസ്ഐയുടെ തെക്കൻ സംസ്ഥാനങ്ങളിൽ.
ചില ഭാഗങ്ങളിൽ ഈ ചെടിയെ ഒരു കളയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഈ സസ്യം ഒരു പലയിടങ്ങളിലും കാടായി വളരാറുണ്ട്. ഭക്ഷണത്തിനും ഔഷധത്തിനും ചുവന്ന ഇനം അലങ്കാര സസ്യമായും അക്കോറിയത്തിലും കോഴിത്തീറ്റക്കും ഒക്കെ ഈ സസ്യം ഉപയോഗിക്കാറുണ്ട്. ഈ ചെടി രണ്ട് ഇനം ഉണ്ട് ചുവന്നതും പച്ചയും. ശ്രീലങ്കയിലും ചില ഏഷ്യൻ രാജ്യങ്ങളിലും ഇതിന്റെ ഇല പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്.
തെക്ക് കിഴക്ക് ഏഷ്യയിലെ ചില പ്രദേശങ്ങളിൽ ഇലകളും ഇളം ചിനപ്പ് പൊട്ടലുകളും പച്ചക്കറികളായി ഉപയോഗിക്കുന്നു. കർണാടക ആന്ധ്ര തമിഴ്നാട് പ്രദേശങ്ങളിൽ പൂക്കളും കാണ്ഡവും പച്ചക്കറിയായി ഉപയോഗിക്കുന്നു. ഔഷധഗുണങ്ങൾ അടങ്ങിയ ഒരു സസ്യമാണ് പൊന്നാംകണ്ണി. പാരമ്പര്യ ചികിത്സയിൽ കണ്ണുപഴുക്കുന്ന അസുഖത്തിന് ഇതിന്റെ നീര് ഇടിച്ചു പിഴിഞ്ഞ് ഉപയോഗിക്കാറുണ്ട്.
നടുവേദനയ്ക്കുള്ള ആദിവാസി ചികിത്സാരീതിയായ ഉളുക്കു പിടുത്തത്തിൽ ഇത് ഉപയോഗിക്കാറുണ്ട്. ചില പോഷക ഘടകങ്ങൾ ഇതിനകത്ത് അടങ്ങിയിട്ടുണ്ട്. ഡിസൂറിയ ഹെമറോയിഡുകൾ എന്നിവയുടെ ചികിത്സയ്ക്കായി ഈ സസ്യത്തെ പ്രയോജനപ്പെടുത്താം എന്ന് പറയപ്പെടുന്നു. ചില സ്ഥലങ്ങളിൽ ഹെയർ ഓയിൽ ഉണ്ടാക്കുവാനും കൺമഷി ഉണ്ടാക്കുവാനും ഈ സസ്യത്തെ പ്രയോജനപ്പെടുത്തുന്നുണ്ട് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ കാണുക.