കയ്യോന്നി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

നമ്മുടെ സ്ഥലങ്ങളിലൊക്കെ ഇതിനെ പല പേരുകളിലാണ് അറിയപ്പെടുക കയ്യോന്നി എന്ന് അറിയപ്പെടും അതുപോലെ കയ്യുണ്യം കഞ്ഞുണ്ണി ഇങ്ങനെയുള്ള പേരുകളിൽ ഒക്കെ ഈ സത്യം അറിയപ്പെടും. മുടി വളരാനും കാഴ്ച ശക്തി വർധിപ്പിക്കാനും ഉപയോഗിച്ചുവരുന്ന ഒന്നാണ് കയ്യോന്നി.കരളിനെ നല്ല ടോണിക്കായും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതു സംബന്ധമായ സർവ രോഗങ്ങൾക്കും ഇത് ഉപയോഗിക്കാം.എണ്ണ കാച്ചി തലയിൽ തേക്കാൻ ആണ് ഏറെ പേരും ഈ ചെടി ഉപയോഗിക്കുന്നത് ഇന്ത്യയിലെ പാരമ്പര്യ.

വൈദ്യശാസ്ത്രം മേഖലയിലും ആദിവാസി വൈദ്യത്തിലും കയ്യോന്നി വളരെയധികം ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും വയറിന്റെ രോഗങ്ങൾ ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ ജ്വരം മുടികൊഴിച്ചിൽ അകാലനര മഞ്ഞപ്പിത്തം അടക്കമുള്ള കരൾ രോഗങ്ങൾ തൊലിക്ക് ഉണ്ടാകുന്ന രോഗങ്ങൾ മുറിവുകൾ വ്രണങ്ങൾ എന്നിവയുടെ ചികിത്സക്കാണ് ഈ ചെടി സാധാരണയായി ഉപയോഗിച്ചുവരുന്നത്. ആയുർവേദ ശാസ്ത്രശാഖയിൽ തലവേദനയ്ക്കും.

മുടികൊഴിച്ചിലിനും ഇതിന്റെ നീര് ഉപയോഗിക്കുന്നു. നീര് ഇടിച്ചു പിഴിഞ്ഞെടുത്ത ശേഷം ഇല അരച്ചത് കൽക്കമായി ചേർത്ത് എള്ളെണ്ണയിൽ വിധിപ്രകാരം കാച്ചി എടുക്കുകയാണ് ചെയ്യുന്നത്. ഈ എണ്ണ തലയിൽ പുരട്ടുന്നത് മുടി വളരാൻ ഏറെ സഹായിക്കും ഇത് പല ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുള്ള കാര്യമാണ്. ഉദരമിയുള്ളവർക്ക് കയ്യോന്നിയുടെ നീരിൽ ആവണക്കെണ്ണ ചേർത്ത് ഇടവിട്ട് ദിവസങ്ങളിൽ കുടിക്കുന്നത് ഏറെ നല്ലതാണ്.

കയ്യോന്നി സമൂലം കഷായം ആക്കി കഴിക്കുന്നത് കരളിനെ ഉത്തേജിപ്പിക്കാനായി ഉപയോഗിച്ചുവരുന്നു. ഇതിന്റെ ചെടി സമൂലം അരച്ച് ദേഹത്ത് പുരട്ടുന്നത് വേദനസംഹാരിയായി പ്രവർത്തിക്കുന്നു വ്രണങ്ങളിലും മറ്റും ഇതിന്റെ ഇലയുടെ നീര് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.