December 3, 2023

തുമ്പച്ചെടിയുടെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ ആരും ഒന്നും അതിശയിക്കും.

കേരളത്തിൽ വ്യാപകമായി കണ്ടുവരുന്ന സസ്യമാണ് തുമ്പ.. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവുമായി ബന്ധപ്പെട്ടതാണ് നാം കൂടുതലും തുമ്പപ്പൂവിനെ അറിഞ്ഞിട്ടുള്ളത് ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കാറുണ്ട്. കർക്കിടക വാവുബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഉപയോഗിക്കാറുണ്ട് എങ്കിലും ഏറ്റവും പ്രശസ്തമായ ഉപയോഗം എന്ന് പറയുന്നത് അത്തപ്പൂക്കളത്തിൽ അലങ്കാരമായി തന്നെയാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ.

പുഷ്പം വിനയത്തിന്റെ പ്രതീകമായ നമ്മുടെ തുമ്പയാണ് തുമ്പപ്പൂ കൊണ്ട് ഓണ രാത്രി അട ഉണ്ടാക്കി അത് ഓണത്തപ്പന് നീതിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ ഒക്കെ ഇപ്പോഴും നിലവിലുണ്ട്. കരിംതുമ്പ, തുമ്പ, പെരുന്തുമ്പ മൂന്ന് പ്രധാന തരങ്ങളാണ് കേരളത്തിൽ കണ്ടുവരുന്നത്. ഔഷധ ഉപയോഗങ്ങളെ കുറിച്ച് നമുക്ക് നോക്കാം ഒരുപിടി തുമ്പപ്പൂ പറിച്ചെടുത്ത് വെള്ളത്തുണി കിഴികെട്ടുക ഇത് പാലിലിട്ട് തിളപ്പിച്ച് ഈ പാല് കുട്ടികൾക്കൊക്കെ കൊടുക്കുന്നത്.

കുട്ടികളിലെ വിരശല്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കും. വയറുവേദനയ്ക്ക് നല്ലൊരു മരുന്നാണ് തുമ്പപ്പൂവിട്ട പാൽ ഇത് തുമ്പപ്പൂ പാലിൽ അരച്ചു കഴിച്ചാലും മതി ഇതുകൂടാതെ തുമ്പയുടെ നീര് മിക്സ് ചെയ്തു കഴിച്ചാലും മതി. ഇവരുടെ നമുക്ക് വയറുവേദന പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും. സൈനസൈറ്റിസിനെ പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് തുമ്പ.

തുമ്പപ്പൂവ് കാച്ചിയ വെളിച്ചെണ്ണ നിറുകയിൽ തേക്കുന്നത് ഈ ഒരു പ്രശ്നത്തിന് പരിഹാരമാണ്. തുമ്പയുടെ ഇല കരിപ്പെട്ടി അരി ചുക്ക് എന്നിവ ചേർത്ത് കുറുക്കി കഴിക്കുന്നത് മുടികൊഴിച്ചിൽ മാറ്റുന്നതിനും അതുപോലെ മുടിയുടെ അനാരോഗ്യത്തെ ചെറുത് മുടിക്ക് തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന മാർഗമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.