December 4, 2023

പേരയുടെ ഔഷധഗുണങ്ങൾ..

നമ്മുടെ പ്രദേശങ്ങളിലൊക്കെ നാം കാണുന്ന മരമാണ് പേര. കാര്യമായ വളപ്രയോഗം ഇല്ലാതെ സമൃദ്ധമായി കായഫലം തരുന്ന മരമാണ് പേര. ആവശ്യമായ സൂര്യപ്രകാശം കിട്ടുന്ന സ്ഥലവും അതുപോലെ വെള്ളം കെട്ടിനിൽക്കാത്ത സ്ഥലവും ആണ് പേര കൃഷിക്ക് ഏറ്റവും അനുയോജ്യം നെഗറ്റീവ് എനർജി കളയാൻ കഴിവുണ്ടെന്നും കിഴക്കു പടിഞ്ഞാറ് പേരമരം നടുന്നത് നല്ലതാണെന്നുമൊക്കെ വിശ്വാസമുണ്ട്.

ഇതിന്റെ വേര് മുതൽ ഇല വരെ ഔഷധഗുണങ്ങൾ അടങ്ങിയതാണ്. വൈറ്റമിൻ എ സി എന്നിവയുടെ കലവറയാണ് പേരയ്ക്കാം. ഒരു സാമാന്യ വലിപ്പമുള്ള ഓറഞ്ചിൽ ഉള്ളതിനേക്കാളും നാല് ഇരട്ടി വൈറ്റമിൻ സി പേരക്കയിലുണ്ട്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ ദിവസേന ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. മാത്രമല്ല പേരയുടെ ഇലയും പേരയുടെ തണ്ടും ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.

ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി ഇറങ്ങിയിരിക്കുന്ന വൈറ്റമിൻ സി പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. പേരക്കയിൽ ധാരാളം അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും സാധാരണ രോഗങ്ങളായ പനി ചുമ ജലദോഷം.

എന്നിവയിൽ നിന്നും രക്ഷനേടാൻ ദിവസവും കഴിച്ചാൽ മതി. ഇത് സാലഡ് ആയോ ജ്യൂസ് ആയോ എങ്ങനെ വേണമെങ്കിലും നമുക്ക് കഴിക്കാം. പല്ലുവേദന മോണ രോഗങ്ങൾ വായനാറ്റം എന്നിവ അകറ്റാൻ പേരയുടെ ഇല സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരി നുള്ളിയെടുത്ത് വായിലിട്ട് ചവച്ചാൽ മതി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.