September 28, 2023

ഉന്മേഷം ഇരട്ടിയായി വർദ്ധിപ്പിക്കാൻ ചെമ്പരത്തി പൂവ്..

മലയാളികളായ നമ്മൾക്ക് ഏറ്റവും സുപരിചിതമായ ചെടികളിൽ ഒന്നാണ് ചെമ്പരത്തി. എല്ലാ വീടുകളിലെയും പൂന്തോട്ടങ്ങളെ സ്ഥിരം സാന്നിധ്യമാണ് ചെമ്പരത്തി എന്ന ചെടി. പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങൾ ഉണ്ട്.ആയുർവേദ മരുന്നുകളിലും മുടി സംരക്ഷണത്തിനുള്ള ഉൽപ്പന്നങ്ങളിലും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. പൂക്കളുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് പഠിക്കാനായി നമ്മളിൽ പലരും ചെമ്പരത്തിയെ വിശദമായി വരച്ചും മുറിച്ചും അടുത്തറിഞ്ഞവരാണ്.

സൗത്ത് കൊറിയ മലേഷ്യ എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പമാണിത്. മലേഷ്യ ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലെ തപാൽ സ്റ്റാമ്പിലും ചെമ്പരത്തിയുണ്ട്. പലനിറവും വലിപ്പമുള്ള ചെമ്പരകളുടെ കണക്ക് നോക്കിയാൽ രണ്ടായിരത്തിൽ കൂടുതൽ ഉണ്ടാകുമത്രേ.. എല്ലാ പൂന്തോട്ടങ്ങളിലെയും സ്ഥിരം അംഗമായതുകൊണ്ട് ഗൗനിക്കാതെ മാറ്റിനിർത്തേണ്ട ചെടിയല്ല ചെമ്പരത്തി. ആരും മൈൻഡ് ചെയ്തില്ലേലും നല്ല ഉഷാറായി വളരുമെന്നതാണ് ചെമ്പരത്തിയുടെ പ്രത്യേകത.

അതുകൊണ്ടുതന്നെയാണ് പലരും അതിർത്തി സംരക്ഷിക്കാനുള്ള വെയിൽ ചെടിയായും ഇതിന് ഉപയോഗിക്കുന്നത്. ചെമ്പരത്തി പൂവിനുള്ളത് മറ്റുപൂക്കൾക്കും ഒന്നുമില്ലാത്ത ഔഷധ സിദ്ധിയാണ്. നൈട്രജൻ ഫോസ്ഫറസ് ജീവകം ബി സി എന്നിവ ഈ പൂവ് സമ്പന്നമാണ്.പല വിദേശ രാജ്യങ്ങളിലും ഇതൊരു ഗൃഹ ഔഷധിയാണ്. ഉണ്ടാകുന്ന നീര് ചുവന്നുതടിപ്പ് എന്നിവ അകറ്റാൻ പൂവ് അതേപടി ഉപയോഗിക്കുന്നുണ്ട്.

ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്ക് പൂവിൽ നിന്നും തയ്യാറാക്കുന്ന കഷായം അത്യുത്തമമാണ്. ഒരു അഞ്ചോ ആറോ പൂവിന്റെ ഇതളുകൾ മാത്രം എടുത്ത് 100 മില്ലി വെള്ളത്തിലിട്ട് നല്ലവണ്ണം തിളപ്പിക്കുക നല്ല ചുവന്ന ദ്രാവകം നമുക്ക് ലഭിക്കും. ഇത് അരിച്ചെടുത്ത് തുല്യളവ് പാലും കൂട്ടിച്ചേർത്ത് 7 8 ആഴ്ചകൾ കഴിക്കുകയാണെങ്കിൽ ഉന്മേഷം നമുക്ക് വീണ്ടെടുക്കാൻ സാധിക്കും. തുടർന്ന് അറിയുന്ന വീഡിയോ മുഴുവനായി കാണുക.