ഞൊട്ടാഞൊടിയൻ എന്ന ഔഷധസസ്യത്തിന്റെ ഗുണങ്ങൾ..

ഒരുകാലത്ത് കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടിരുന്ന ഔഷധസസ്യമാണ് ഞൊട്ടാഞൊടിയൻ. പേരുകേട്ട് ആളെ പലർക്കും മനസ്സിലായിട്ടുണ്ടാകില്ല കാരണം ഓരോ നാട്ടിലും ഓരോരോ പേരാണ് ഈ ചെറു പഴത്തിന് ഉള്ളത്. ഞൊട്ടാഞൊടിയനെ ഇംഗ്ലീഷിൽ പറയുന്ന പേര് എന്നൊക്കെയാണ്. മുട്ടാമ്പി മുട്ടാമ്പി ഞെട്ടാൻ മണി ഞൊട്ടാഞൊടി അങ്ങനെ പോകുന്നു ഇതിന്റെ പേരുകൾ. ഒരുകാലത്ത് ഇതും തേടി നടന്ന ഒരു ബാല്യം പലർക്കും ഉണ്ടാകും.

ഇതിൽ പാകമായ പഴം കഴിക്കുക മാത്രമല്ല ഇതിന്റെ കായ നെറ്റിയിൽ ശക്തിയായി ഇടിച്ചു പൊട്ടിച്ച് ശബ്ദമുണ്ടാക്കി കളിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഈ ചെടി കാണുമ്പോൾ ആ നല്ലൊരു ബാല്യകാലത്തിലേക്ക് അറിയാതെ എത്തുന്നത് സ്വാഭാവികമാണ്. ഇങ്ങനെ പൊട്ടിച്ച് ശബ്ദം ഉണ്ടാക്കുന്നതെന്ന് ആകാം നൊടി ഞെട്ട എന്ന പേര് ഈ ചെടിക്ക് വന്നിട്ടുണ്ടാവുക.

ഇതിന്റെ ഭാഗമാവാത്ത പഴത്തിന് തവർപ്പ് രുചിയാണ് എന്നാൽ പഴുത്ത കായകൾക്ക് നല്ല മഞ്ഞ നിറവും പഴുത്ത തക്കാളിയുടെ രുചിയും ഉണ്ടാകും. പഴത്തിനുള്ളിൽ നിറയെ അരികൾ കാണാം മഴക്കാലം ആകുന്നതോടെ മുളച്ചു വരുകയും ജൂലൈ ഒക്ടോബർ ആകുമ്പോഴേക്കും പഴങ്ങൾ പാകമാവുകയും ചെയ്യും. നമ്മുടെ പറമ്പുകളിൽ നിന്നും ഈ ചെടി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ്.

വിദേശങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ ഒക്കെ പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ ഒരത്ഭുത പഴം പോലെ നല്ല വിലയിൽ വിൽക്കാൻ വച്ചിരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ ഒക്കെ നാം അറിഞ്ഞത്. ആ വില കേൾക്കുമ്പോഴാണ് ചെറുപ്പത്തിൽ ഒരുപാട് പഴം കഴിച്ചവർക്ക് ഇത്രയും ഭയങ്കരൻ ആയിരുന്നു ഈ പഴം എന്ന് മനസ്സിലാക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.