September 30, 2023

മുയൽച്ചെവിയൻ എന്ന ചെടിയുടെ ഔഷധഗുണങ്ങൾ…

കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് മുയിൽ ചെവിയൻ. ഇതിന്റെ പൂവ് നീല കളറിൽ ഉള്ളതാണ് പൂവൻകുറുനിലയുടെ പൂവനോട് സാദൃശ്യം ഉള്ളതാണ് ഇതിന്റെ പൂവ് ഇതിന്റെ ഇലകൾ മുയലിന്റെ ചെവിയോട് സാദൃശ്യമുണ്ട് അതുകൊണ്ടായിരിക്കാം ഇതിനെ മുയൽച്ചെവിയൻ എന്ന പേര് വന്നിട്ടുള്ളത്. തലവേദനക്കുള്ള ഒരു നല്ലൊരു പച്ചമരുന്നാണ് മുയൽ ചെവിയൻ. ഈ ചെടിയിൽ എല്ലാ ഭാഗത്തും ഇടവിട്ട് ഇടവിട്ട് ഇലകൾ കാണാം ഇലയുടെ അടിയിലും തണ്ടിലും.

വെളുത്ത രോമങ്ങളുണ്ട് ഇതിന്റെ പൂവ് ഉണങ്ങിക്കഴിഞ്ഞാൽ അപ്പൂപ്പൻ താടിയുടെ വളരെ ഒരു ചെറിയ പതിപ്പ് തോന്നും. കാരണം ഇതിന്റെ ഉണങ്ങിയ ഫലം കയ്യിലെടുത്ത് ഒന്ന് അമർത്തിയാണെങ്കിൽ കുഞ്ഞുകുഞ്ഞ് അപ്പൂപ്പൻതാടി പറന്നുയരുന്ന ദൃശ്യം നമുക്ക് കാണാം.ദശപുഷ്പങ്ങളിൽ ഒന്നാണ് മുയൽചെവിയൻ. തൊണ്ട സംബന്ധമായ സർവ രോഗങ്ങൾക്കും ഏറെ നല്ലതാണ് അതുപോലെ നേത്ര കുളിർമയ്ക്കും രക്താർസ് കുറയ്ക്കുന്നതിനും ഏറെ ഫലപ്രദമാണ്.

തൊണ്ടവേദന പനി തുടങ്ങിയ രോഗങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. അതുപോലെ ദഹനേന്ദ്രി വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാര ഫലപ്രദമാണ് മുയൽചെവിയൻ സമൂലം എടുത്ത് വൃത്തിയായി കഴുകി വെള്ളത്തിലിട്ട് ജീരകവും ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിൽ പനിക്ക് മുമ്പുള്ള ശരീരവേദന പൂർണമായി മാറിക്കിട്ടും. മഞ്ഞൾ,ഇരട്ടിമധുരം എന്നിവ കൽക്കമായും.

മുയൽച്ചെവിയൻ സമൂലം ഇടിച്ചുവീഴുന്ന നീര് വെള്ളവുമായി എടുത്ത് വിധിപ്രകാരം എണ്ണകാച്ചി കർപ്പൂരവ് ചേർത്ത് വ്രണങ്ങളിൽ പുരട്ടുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഗുണങ്ങൾ കരിഞ്ഞു കിട്ടും. കരളിനുള്ള ടോണിക്കായും മുയൽച്ചെവിയൻ ഉപയോഗിക്കാറുണ്ട്.ഈ സമൂലമായ ഉപയോഗിച്ച് പ്രത്യേക പ്രോസസ്സിലൂടെ എണ്ണ കാച്ചി പലതരം ശിരോ രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.