ചുവന്ന രക്താണുക്കൾ കുറയുന്നത് മൂലമാണ് മിക്കപ്പോഴും ഹിമോഗ്ലോബിന്റെ അളവ് താഴുന്നത്. ഹീമോഗ്ലോബിന്റെ അളവ് അടിസ്ഥാനമാക്കി സാധാരണ നിലയിലേക്ക് കൊണ്ടുവരുവാൻ നിരവധി വഴികളുണ്ട് അതിൽ 10 സ്വാഭാവിക വഴികളെക്കുറിച്ചാണ് ഹീമോഗ്ലോബിന്റെ അളവ് താഴ്ന്ന പ്രധാന കാരണം ഇരുമ്പിന്റെ അഭാവമാണ്. എന്നാണ് നാഷണൽ അനീമിയ ആക്ഷൻ കൗൺസിലിന്റെ അഭിപ്രായം. ഹീമോഗ്ലോബിൻ ഉത്പാദനത്തിലെ പ്രധാന ഘടകമാണ് ഇരുമ്പ്.
അതുകൊണ്ടുതന്നെ കരൾ ചുവന്ന മാംസം ചെമ്മീൻ ചീര ബദാം ഈന്തപ്പഴം പയർ ധാന്യങ്ങൾ ശതാവരി തുടങ്ങിയ ഇരുമ്പ് അടങ്ങിയ മികച്ച ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. വിറ്റാമിൻ സിയുടെ കുറവുമൂലം ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് തടയാൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക എന്നതാണ്. വിറ്റാമിൻ സിയുടെ സഹായമില്ലാതെ ശരീരത്തിന് ഇരുമ്പ് നന്നായി ആകീരണം ചെയ്യാൻ കഴിയുകയില്ല.
വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് പപ്പായ ഓറഞ്ച് നാരങ്ങ സ്ട്രോബറി ക്യാപ്സിക്കം ബ്രോക്കോളി മുന്തിരി തക്കാളി ചീര തുടങ്ങിയവ. ഡോക്ടറുടെ നിർദ്ദേശത്തിന് അനുസരിച്ച് വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കാവുന്നതാണ്. ഫോളിക് ആസിഡ് ബി കോംപ്ലക്സ് വിറ്റാമിൻ ആയ ചുവന്ന രക്താണുക്കൾ നിർമ്മിക്കാൻ വളരെ ആവശ്യമാണ്. അതിനാൽ ഫോളിക്കാസിഡിന്റെ അഭാവം ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കും.
പച്ചയിലക്കറികൾ കരൾ അരി മുളപ്പിച്ച ധാന്യങ്ങൾ ഉണക്കിയ പയർ ഗോതമ്പ് വിത്ത് നിലക്കടല പഴം ബ്രോക്കോളി കരൾ എന്നിവ ഫോളിക് ആസിഡിന്റെ മികച്ച സ്രോതസ്സുകളാണ്. ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് 200-400 മില്ലിഗ്രാം ഫോളിക് സപ്ലിമെന്റ് ദിവസവും കഴിക്കുന്നത് നല്ലതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.