ജോലിത്തിരക്കിനിടയിൽ ആഹാരം കഴിക്കുന്നതിൽ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് മിക്കവരും. എന്നാൽ ഈ ശീലം ഏറെ നാൾ തുടർന്നാൽ പിന്നീട് അസിഡിറ്റിയുടെ ലക്ഷണങ്ങൾ ഓരോന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങും. ആദ്യമായി കാണുന്ന ലക്ഷണം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയർ എരിച്ചിൽ ആണ്. ഇതിന് ചികിത്സ ലഭിച്ചില്ലെങ്കിൽ അൾസറും പിന്നീട് ക്യാൻസറും ആയി മാറാൻ സാധ്യതയുള്ളതിനാൽ തുടക്കത്തിൽ തന്നെ ശ്രദ്ധയും കരുതലും വേണ്ട ഒരു അസുഖമാണ് അസിഡിറ്റി.
അൾസർ ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണമായി പറയുന്ന എച്ച് പൈലോറി അണുബാധയും ദഹന വ്യവസ്ഥയിലെ അമിതമായ അസിഡിറ്റിയുമായി ബന്ധമുണ്ട്. അതിനാൽ തന്നെ അൾസറിന്റെ ചികിത്സയിൽ ഏത് ചികിത്സ രീതിയായാലും അസിഡിറ്റിയുടെ തോത് കുറയ്ക്കുന്നതിനെ പ്രാമുഖ്യം നൽകുന്നു. എന്നാൽ ഭക്ഷണരീതിയിൽ വരുന്ന മാറ്റങ്ങളും മാനസിക സംഘർഷവും പുകവലി മദ്യപാനം എന്നിവയും ആസിഡിന്റെ ഉത്പാദന തോനെ വ്യതിയാനം ഉണ്ടാകാൻ കാരണമാകുന്നുണ്ട്.
എണ്ണയും കൊഴുപ്പു നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക എന്നതാണ് അസിഡിറ്റി വരാതിരിക്കാനായി ആദ്യം ചെയ്യേണ്ടത്. അതിനു പകരമായി ധാരാളം നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ആരോഗ്യകാരമായ ഒരു ഭക്ഷണശീലം പിന്തുടരുക. എല്ലാദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുക കഴിക്കുന്ന ഭക്ഷണത്തിനിടയിലുള്ള ഇടവേളകൾ ചുരുക്കി ഇടയ്ക്കിടയ്ക്ക് ഫ്രൂട്ട്സ് കഴിക്കാം.
ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുകയും വേണം. അംളത്തം കൂടിയ ചെറുനാരങ്ങ ഓറഞ്ച് എന്നിവ ഒഴിവാക്കുക. ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. ആഹാരം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക ഭക്ഷണം സാവധാനം കഴിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാൽ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാൻ കാരണമാവുകയും ചെയ്യും.