രാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കഴിച്ചാൽ തടി കുറയുമെന്ന് നമുക്ക് എല്ലാവർക്കും തന്നെ അറിയാം. എന്നാൽ വെറും വയറ്റിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ പല കാര്യങ്ങളും ഉണ്ട്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് നമ്മൾ മരുന്നുകളെല്ലാം കഴിക്കുന്നത്. എന്നാൽ വെറും വയറ്റിൽ മരുന്ന് കഴിക്കുന്നത് അൾസർ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മധുരനാരങ്ങ ഓറഞ്ച് തുടങ്ങിയവ വെറും വയറ്റിൽ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കാൻ കാരണമാകും.
രാവിലെ ഭക്ഷണം കഴിക്കാതെ യാത്ര ചെയ്യുന്നത് മാനസികമായും ശാരീരികമായും ഉള്ള ഉന്മേഷം കുറയ്ക്കും. കാരണം ഒഴിഞ്ഞ വയറിന് രോഗങ്ങളെ കൂട്ടുപിടിക്കുവാനുള്ള കഴിവ് വളരെ കൂടുതലാണ്. എന്തായാലും വേണ്ടില്ല ഷോപ്പിങ്ങിന് പോകാം എന്ന് വിചാരിക്കുന്നവർ അല്പം ഒന്ന് കരുതുന്നത് നല്ലതാണ്. ഇതിന് കാരണം നമ്മൾ വിശന്നിരിക്കുമ്പോൾ ഷോപ്പിംഗ് നടത്തിയാൽ കലോറി കൂടുതലുള്ള ഭക്ഷണങ്ങൾ വാങ്ങാൻ നമ്മൾ നിർബന്ധിതരാകുന്നു.
ഇത് പലപ്പോഴും അമിതവണ്ണം എന്ന വിപത്തിലേക്ക് നമ്മെ എത്തിക്കുന്നു. വെറും വയറ്റിൽ പഴങ്ങൾ കഴിക്കാമോ വെള്ളം കുടിക്കാമോ തുടങ്ങിയ നിരവധി സംശയങ്ങളാണ് നമുക്ക് ഉള്ളത്. എന്നാൽ എന്തൊക്കെ കാര്യങ്ങളാണ് വെറും വയറ്റിൽ ചെയ്താൽ ശരീരത്തിന് ദോഷകരം എന്ന് നമുക്ക് നോക്കാം. ചായയും കാപ്പിയും ഇല്ലാത്ത ഒരു ദിവസം ആരംഭിക്കുന്നതിനെ.
കുറിച്ച് ആലോചിക്കാൻ തന്നെ നമുക്ക് കഴിയില്ല. എന്നാൽ പലപ്പോഴും ഇത് നമ്മുടെ വയറ്റിലെ ആസിഡ് ലെവൽ ഉയർത്തുന്നത് മാത്രമല്ല ശർദ്ദിക്കാനുള്ള തോന്നൽ ഉണ്ടാക്കുന്നതിനും രാവിലെ വെറും വയറ്റിൽ ചായക്കും കാപ്പിക്കും കഴിയും. വർക്കൗട്ട് ചെയ്യുന്നത് വളരെ നല്ല കാര്യമാണ് എന്നാൽ വെറും വയറ്റിൽ രാവിലെതന്നെ വർക്കൗട്ട് ചെയ്യുന്നത് നമ്മുടെ പ്രവർത്തനക്ഷമത കുറയ്ക്കും എന്നാണ് പറയുന്നത്.