നമ്മളെല്ലാവരും അസ്വസ്ഥരാകും ഒരു ചെറിയ തൊണ്ടവേദന വന്നാൽ ഒന്നും കഴിക്കാനോ കുടിക്കാനോ പറ്റാത്ത അവസ്ഥ എന്നാൽ ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നമുക്ക് തൊണ്ടവേദനയ്ക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണാവുന്നതാണ്. തൊണ്ടവേദന മാറ്റാനുള്ള വീട്ടുപാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യമായിട്ട് ഗ്രീൻ ടീ ഉണ്ടാക്കുക അതിലേക്ക് അരിഞ്ഞ ഇഞ്ചിയും രണ്ട് അല്ലി ചതച്ച വെളുത്തുള്ളിയും ഇടുക.
ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി രണ്ടു മൂന്ന് മിനിറ്റ് നേരം വയ്ക്കുക. അതിനുശേഷം അതിൽ ഒരു നാരങ്ങയുടെ കാൽഭാഗം പിഴിഞ്ഞ് ഒഴിക്കുക. ഈ ചൂടുള്ള ചായ ഉടനെ തന്നെ കുടിക്കുക. അതിനുശേഷം ഇഞ്ചി വെളുത്തുള്ളി എന്നിവ അവസാനം ചവച്ച് അരച്ച് കഴിക്കുകയും ചെയ്യാം. ഈ പാനീയം തയ്യാറാക്കുന്നതിന് മറ്റൊരു രീതിയും ഉണ്ട് കുറച്ചു വെള്ളം തിളപ്പിക്കുക.
അതിലേക്ക് നേരത്തെ ചെയ്തത് പോലെ തന്നെ ചെറുതായി അരിഞ്ഞ ഇഞ്ചി രണ്ട് അല്ലി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർക്കുക. ഇവ ചേർത്ത ശേഷം ഒന്ന് രണ്ട് മിനിറ്റ് നേരം തിളപ്പിച്ച് ഒരു മിനിറ്റ് വയ്ക്കുക. അവസാനം നാരങ്ങാനീര് അതിലേക്ക് ചേർക്കുക. ഈ പാനീയം ചൂടോടെ കുടിച്ച് ഒപ്പം ഇഞ്ചി വെളുത്തുള്ളി എന്നിവ ചവച്ച് കഴിക്കുകയും ചെയ്യുക.
ഈ പാനീയം നിങ്ങൾക്ക് തൊണ്ട വേദനയിൽ നിന്ന് ഫലപ്രദമായ ആശ്വാസം നൽകും. ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നതിനായിട്ട് എല്ലാ ദിവസവും അല്ലെങ്കിൽ ഒന്നരവട്ട ദിവസങ്ങളിൽ ഈ പാനീയം കുടിക്കുക. എന്നാൽ രോഗാവസ്ഥ വളരെ കഠിനമാണെങ്കിൽ ഉടനെ തന്നെ വൈദ്യസഹായം തേടുന്നതാണ് ഏറ്റവും ഉത്തമം.