February 29, 2024

ഈ ചെടി ഉപയോഗിച്ച് ബ്ലു ടീ ഉണ്ടാക്കാം.

ശങ്കുപുഷ്പം നമ്മുടെ നാട്ടിൽ പൂന്തോട്ടത്തിലും വേലിക്ക് അരികിലും എല്ലാം വളരുന്ന ഒരു ചെടിയാണ്. ഈ പുഷ്പം ആയുർവേദത്തിലെ പ്രധാനപ്പെട്ട രസായന ഔഷധമാണ്. ഇന്ത്യയിലെ ചിലയിടങ്ങളിൽ അപരാജിത എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഈ ചെടി രണ്ട് തരത്തിൽ ആണുള്ളത് നീലപ്പൂക്കൾ ഉണ്ടാകുന്നതും വെള്ള പൂക്കൾ ഉണ്ടാകുന്നതും. വെള്ളം വളരെ കുറച്ചു മതി വരൾച്ചയെ പ്രതിരോധിക്കാൻ ഈ ചെടിക്ക് ശേഷിയുണ്ട്.

കൃത്യമായി നനക്കുകയാണെങ്കിൽ ഇതിന് നിറയെ പൂക്കൾ ഉണ്ടാകും. പെട്ടെന്ന് അസുഖങ്ങൾ ഒന്നും ബാധിക്കാത്ത ചെടിയാണിത് എന്നാലും ചിത്രശലഭങ്ങളുടെ ലാർവകളും പുൽച്ചാടികളും ഈ ചെടിയുടെ ഇലകളെ ആക്രമിക്കാറുണ്ട്. തണ്ടുകളും വിത്തുകളും മുളപ്പിച്ച് കൃഷി ചെയ്യാവുന്നതാണ്. വിത്തുകൾ നാലുമണിക്കൂർ രാത്രി സമയത്ത് വെള്ളത്തിൽ കുതിർത്തു വെച്ചാണ് വിതയ്ക്കുന്നത്. പൂക്കൾ രണ്ടാഴ്ചക്കുള്ളിൽ തന്നെ ഇതിന്റെ വിത്ത് മുളക്കാറുണ്ട് നാലാഴ്ച.

ആകുമ്പോൾ പൂക്കൾ ഉണ്ടാകുവാനും തുടങ്ങും തോട്ടത്തിൽ അല്ലാതെ തൂക്കുപാത്രങ്ങളിലൊക്കെ വളർത്താം നീല പുഷ്പത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഭക്ഷണത്തിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും ഔഷധങ്ങളിലും ഉപയോഗിക്കാറുണ്ട്. ഇതിന് വിഷരഹിതമായ പൂക്കൾ ആന്റിഓക്സിഡന്റ് സ്വഭാവമുള്ളതാണ്. മനുഷ്യരുടെ ചിന്താശേഷിയെ ഉദ്ധിഭവിപ്പിക്കുവാനും ശങ്കുപുഷ്പത്തിന് കഴിവുണ്ട്.

നമുക്കെല്ലാം അറിവുള്ളതാണ് നീലച്ചായ എന്നതിനെക്കുറിച്ച് മാത്രമല്ല ആരോഗ്യത്തിനും മുൻപന്തിയിലാണ് നീലച്ചായ അല്ലെങ്കിൽ ബ്ലൂ ടീ. നീല ചായ ഉണ്ടാക്കുന്നത് നമ്മുടെ ശങ്കുപുഷ്പത്തിന്റെ പൂവ് ഉപയോഗിച്ചാണ്. എങ്ങനെയാണ് നീലച്ചായ അഥവാ ബ്ലൂ ടീ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം അതിനായി എന്തൊക്കെ സാധനങ്ങൾ വേണമെന്ന് അറിയുന്നതായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.