മുഖക്കുരു മാറാൻ കിടുക്കാച്ചി ഫേയ്സ് പാക്ക്… വീട്ടിൽ നിന്നു തന്നെ…

മുഖകുരു മാറാനും മുഖം ഭംഗി വെയ്ക്കാനും ആഗ്രഹമില്ലാത്തവർ ആരാണല്ലേ? അങ്ങിനെയെങ്കിൽ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന നാച്ചുറൽ ഫേസ് പാക്ക് നമുക്കൊന്നു പരിചയപ്പെടാം. ആദ്യമായി മുഖത്തു ഉപയോഗിക്കുബോൾ തന്നെ മാറ്റങ്ങൾ കണ്ടുതുടങ്ങാൻ ഈ പാക്ക് നിങ്ങൾക്ക് ഉപകാരപ്രദമാണ് എന്നതിൽ സംശയമില്ല. റാഗി പൊടിയാണ് ഈ മിക്സ്സിന്റെ പ്രധാന ഘടകം. വളരെ നല്ല രീതിയിൽ മുഖത്തിന് ഉപകാരപ്രദമായ ഒന്നാണ് റാഗി. നമ്മുടെ നാട്ടിൽ ഇത് പഞ്ഞിപുല്ല് എന്നും അറിയപ്പെടുന്നുണ്ട്. റാഗി തരിതരിയായി പൊടിച്ചെടുത്ത ശേഷം 1 ടീസ്പൂൺ മിക്സ്സിനു വേണ്ടി എടുക്കുക. അതിനുശേഷം 1 ടേബിൾ സ്പൂൺ തിളപ്പിക്കാത്ത പാൽ ചേർക്കുക. ഇനി ചെറുനാരങ്ങ പകുതിഎടുത്ത് അതിന്റെ നീരും ചേർത്ത് നല്ല വണ്ണം കൂട്ടിചേർക്കണം. നാരങ്ങ അലർജി ഉള്ളവർ 1/2 ടേബിൾ സ്പൂൺ പാൽ ചേർത്താലും മതിയാകും. പിന്നീട് വെള്ളയൊ ചുവപ്പോ ഓട്സ് കുറച്ച് ചേർത്ത് മുഴുവനായും നന്നായി ചേർത്തേണ്ടതാണ്. ഇപ്പോൾ നമുക്ക് ഉപയോഗിക്കേണ്ട ഫേസ് പാക്ക് റെഡിയായി.

ഇനി ഇത് മുഖത്ത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് നോക്കാം. അതിന്മുൻപായി ഒരു കുക്കുബർ എടുത്ത് മുറിച്ച് മുറിച്ച ഭാഗം മുഖത്ത് നല്ലരീതിയിൽ ഉരക്കുവാനായി ശ്രമിക്കണം. ഫ്രിഡ്ജിൽ വച്ച കുക്കുബർ ആയാൽ വളരെ നന്നായിരിക്കും. കുക്കുബർ ഉപയോഗിക്കുന്നത് ത്വക്കിന്റെ തിളക്കം വർധിപ്പിക്കുന്നതിനും അഴുക്ക് പോകുന്നതിനും ഉപകാരപ്രദമാണ്. കുക്കുമ്പർ ഉപയോഗിക്കുന്നതോ ആവികൊള്ളുന്നതോ ഏതെങ്കിലും ഒന്ന് ചെയ്താൽ മതിയാകും. ഒന്ന് വലിയുന്നത് വരെ കാത്തുനിന്നതിനു ശേഷമാണ് ഫേയ്സ് പാക്ക് ഉപയോഗിക്കേണ്ടത്. ഡ്രൈ ആയതിനുശേഷം മുഖം കഴുകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.പിന്നീട് റാഗി പൊടിയുപയോഗിച്ചുള്ള ഈ പാക്ക് മുഖത്ത് പുരട്ടേണ്ടതാണ്. മുഖത്തു ഇത് പുരട്ടിയത്തിനു ശേഷം 5 മുതൽ 10 മിനിറ്റ് വരെ ഇടേണ്ടതാണ്. ഒരു നേരമെങ്കിലും ദിവസവും ഇത് ഉപയോഗിച്ചാൽ നമുക്ക് നല്ല മാറ്റം കാണുവാൻ സാധിക്കും.

രണ്ടു നേരവും ഉപയോഗിക്കുന്നത് ത്വക്കിനെ കൂടുതൽ മനോഹരമാക്കുന്നു.റാഗി പൊടി തരി തരിയായി ഉപയോഗിക്കുബോഴാണ് കൃത്യമായി മുഖത്ത് പ്രവർത്തിക്കാൻ പറ്റുന്നത്. ഇട്ടിരിക്കുന്ന ഫേയ്സ് പാക്ക് ഉണങ്ങിയത്തിന് ശേഷം ഇളംചൂടു വെള്ളത്തിൽകഴുകുക. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകികളയുക. ഇപ്പോൾ നമുക്ക് മുഖത്തിന്റെ വ്യത്യാസം കാണുവാൻ സാധിക്കും. ആദ്യത്തെ ഉപയോഗത്തിൽ തന്നെ നല്ല മാറ്റങ്ങൾ കാണുവാൻ സാധിക്കും. പലതരത്തിൽ ഉള്ള കൃത്രിമbഫേയ്സ് പാക്കുകളിൽ നിന്നും വ്യത്യസ്തമായി യാതൊരു പാർശ്വഫലങ്ങളുമില്ലാതെ ഏത് തരത്തിലുള്ള ത്വക്കിനും ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്. മുഖക്കുരു മാറുവാനും കണ്ണിന്റെ തടത്തിലെ കറുപ്പ് നിറം ഇല്ലാതാക്കാനും ഇത് സഹായകകരമാണ്. ഏവർക്കും ഈ പാക്ക് ഉപയോഗിച്ച് നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാവുന്നതാണ്.