കണ്ണിനു ചുറ്റും കറുപ്പു നിറം മാറുവാന്‍ കോഫി പൗഡര്‍ കൊണ്ടു ഐ മാസ്‌ക്

കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറം മാറാന്‍ വീട്ടില്‍ ചെയ്യാവുന്ന ഏറ്റവും എളുപ്പമായ മാര്‍ഗം. ഇതു തുടര്‍ച്ചയായി ഒരാഴ്ച ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നല്ല റിസള്‍ട്ട് ലഭിക്കുന്നതാണ്. ഇത് ഉണ്ടാക്കുന്നതിനു വേണ്ടി ആദ്യം ഒരു ബൗളിലേക്ക് ഒരു സ്പൂണ്‍ കോഫി പൗഡര്‍ ഇടുക. ഇതിലേക്ക് അര സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇവ രണ്ടും നല്ലപോലെ മിക്‌സ് ചെയ്തു എടുക്കുക. മിക്‌സ് ചെയ്യുമ്പോള്‍ ക്രീം പരുവത്തില്‍ ആയില്ലെങ്കില്‍ കുറച്ചുകൂടി ഒലിവ് ഓയില്‍ ചേര്‍ക്കാവുന്നതാണ്. കോഫി പൗഡര്‍ ആണെങ്കിലും ഒലിവോയില്‍ ആണെങ്കിലും സ്‌കിന്നിലെ കറുത്ത പാടുകള്‍ മാറാന്‍ വേണ്ടിയും സ്‌കിന്‍ ബ്രൈറ്റ് ആവാന്‍ വേണ്ടിയും യൂസ് ചെയ്യുന്നതാണ്.

കോഫി പൗഡറില്‍ ഉയര്‍ന്നതോതില്‍ ആന്റി ഓക്‌സിഡന്‍സ് അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ നമ്മുടെ സ്‌കിന്നിലെ ബ്ലഡ് സര്‍ക്കുലേഷന്‍ മെച്ചപ്പെടുത്തും അതുവഴി നമ്മുടെ കണ്ണിനുചുറ്റും കറുത്ത പാടുകളുണ്ടെങ്കില്‍ അതെല്ലാം മാറി കിട്ടും. അതുപോലെ തന്നെയാണ് ഒലിവ് ഓയിലും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറുവാന്‍ വേണ്ടിയിട്ട് ഒലിവ് ഓയില്‍ വളരെ നല്ലതാണ്. ഇവ രണ്ടും അതുകൊണ്ട് ഒരു ഐ മാസ്‌ക് ഉണ്ടാക്കുമ്പോള്‍ പെട്ടെന്ന് തന്നെ റിസള്‍ട്ട് ലഭിക്കുന്നതാണ്.

കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറി കിട്ടും. ഇത് കണ്ണിനുചുറ്റും തേക്കുമ്പോള്‍ ഒരുപാട് മസാജ് ചെയ്യേണ്ട ആവശ്യമില്ല കോഫി പൗഡറില്‍ അടങ്ങിയിരിക്കുന്ന തരികള്‍ കണ്ണിനുചുറ്റും പാടുകള്‍ വരുത്തും അതിനാല്‍ വളരെ പതുക്കെ തേച്ചുപിടിപ്പിക്കുകയെ വേണ്ടൂ. അരമണിക്കൂറിനുശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകുക. ഇങ്ങനെ രണ്ടോ മൂന്നോ ആഴ്ച തുടര്‍ന്നാല്‍ ലഭിക്കുന്നതാണ്.