ഞെട്ടിക്കും ഗുണങ്ങളുമായി നമ്മുടെ സ്വന്തം കറിവേപ്പില

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഏതൊരു കറിക്കും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാവാത്ത തുമായ ഒന്നാണല്ലോ കറിവേപ്പില. കടയിൽ നിന്ന് വാങ്ങിക്കുന്ന കറിവേപ്പിലയെക്കാളും ഏറ്റവും മെച്ചം അവിടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന കറിവേപ്പിലകളാണ്. വീട്ടിലെ ഓരോ കളിയിലും കറിവേപ്പില ഉണ്ടെങ്കിലും എടുത്തുകളയുന്ന ഒന്ന് ഇത് തന്നെയാണ്. അതിനാൽ തന്നെ പലപ്പോഴും പലർക്കും ഇതിനെപ്പറ്റി വലിയ ധാരണയൊന്നും ഇല്ല.ഒത്തിരിയേറെ ഗുണങ്ങളും ഔഷധ പ്രദവും ആയ ഒരു ഇലയാണ് കറിവേപ്പില. ഇന്നേദിവസം കറിവേപ്പിലയുടെ നമുക്ക് അറിയാത്തതും അറിഞ്ഞുകഴിഞ്ഞാൽ മറക്കാത്തതുമായ ഒത്തിരിയേറെ ഗുണങ്ങൾ മനസ്സിലാക്കാം. ഇന്ന് നമുക്ക് കുറച്ച് കറിവേപ്പില എടുക്കാം. വേപ്പിലയുടെ ഗുണങ്ങളെക്കുറിച്ച് ഒന്ന് അറിഞ്ഞു നോക്കിയാലോ. വീട്ടിൽ തന്നെ വളർത്തിയെടുത്ത കുറച്ചു കറിവേപ്പില എടുത്തു കഴുകി എടുക്കുക.

കൃത്രിമമായ മരുന്നുകളൊന്നും അടിച്ചു ചേർക്കാത്ത അതിനാൽ ചെറിയ പ്രാണികളും ചെളിയും പൊടിയും എല്ലാം അതിൽ പറ്റി പിടിച്ചിട്ടുണ്ട് ആയിരിക്കും. അതിനാൽ വൃത്തിയായി ആദ്യം തന്നെ കഴുകിയെടുക്കാം. മുടിക്ക് ആയാലും ശരീരത്തിന് ആയാലും അത്രയേറെ ഗുണപ്രദമായ ഒന്നാണ് വേപ്പില. ഒരുപാട് മരുന്നുകൾ ഉണ്ടാകുന്ന സമയത്ത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. മരുന്നിനു മാത്രമല്ല ഏതൊരു കറിയുടെയും അവസാന മിനുക്കുപണികൾ എത്തിനിൽക്കുന്നത് കറിവേപ്പിലയിൽ ആണ്. ഒരുപാട് മിനറലുകളും വൈറ്റമിൻസും ഇതിന്റെ ഉപയോഗത്തിൽ നമുക്ക് കാണാൻ സാധിക്കും. കൂടാതെ തന്നെ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ സുഗമമാക്കുന്നതിനായി വേപ്പില കഴുകിവൃത്തിയാക്കി ജ്യൂസ് അടിച്ചു കുടിക്കുന്നതും വളരെ നല്ലതാണ്.

കരളിന്റെ ആരോഗ്യത്തിനും കറിവേപ്പില വളരെയേറെ പങ്കുവഹിക്കുന്നുണ്ട്. കൊളസ്ട്രോളിന്റെ നിയന്ത്രണത്തിനും രക്തശുദ്ധീകരണത്തിന് ഇതൊരു ഔഷധപ്രദമായ മരുന്നാണ്. വിറ്റാമിൻ എയും വിറ്റാമിൻ സി യും ആണ് പ്രധാനമായും അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ.അതിനാൽ തന്നെ കണ്ണിന്റെ കാഴ്ചയ്ക്കും ആരോഗ്യത്തിനും ഈ വിറ്റാമിനുകൾ പങ്കുവയ്ക്കുന്നു. നന്നായി കഴുകി നാം എടുത്തുവെച്ച് വേപ്പില മിക്സിയുടെ ജാറിലോട്ട് മാറ്റി നന്നായി നമുക്ക് അരച്ചെടുക്കാം. ചെറുതായി വെള്ളം നനച്ചു കൊടുക്കുകയും ചെയ്യാം. നമുക്ക് കിട്ടുന്ന ഈ ജ്യൂസ് വളരെ കയപ് ആണെങ്കിലും ഇത് നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്നതാണ്. കുറച്ചു ദിവസങ്ങൾ തുടർച്ചയായി ഇത് കുടിക്കുന്നത് ശരീരത്തിന്റെ മുഴുവനായുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഞെട്ടിക്കും വിധത്തിലുള്ള ഈ ഗുണങ്ങൾ കറിവേപ്പിലക്ക് സ്വന്തം.