നാരങ്ങാ തൊലിയും ഇഞ്ചിയും ഉപയോഗിച്ച് എങ്ങനെ ഷുഗർ കുറയ്ക്കാം…

നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചു കൊണ്ട് ആരോഗ്യം നിലനിർത്താൻ ആഗ്രഹിക്കുന്നവരല്ലേ നമ്മൾ എല്ലാവരും.. എന്നാൽ കൃത്യമായ ഭക്ഷണ രീതിയും വ്യായാമവും ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഭക്ഷണക്രമത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്തൊക്കെ ഉൾപ്പെടുത്തരുത് എന്നത് പലപ്പോഴും നമുക്ക് ഒരു ചോദ്യചിഹ്നമാണ്. ഇത് എളുപ്പമാക്കാൻ നമ്മുടെ ഭക്ഷണക്രമത്തിലും ചെറിയ പൊടിക്കൈകൾ ചെയ്യാൻ സാധിക്കും. അമിതമായ ഭക്ഷണരീതിയാണ് ജീവിതത്തിലെ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം. ഇതൊക്കെ മാറ്റിയെടുക്കാനാണ് നാം ഇന്നേദിവസം ശ്രമിക്കുന്നത്.ഭക്ഷണത്തോടുള്ള അമിതമായ ആർത്തിയും ആവേശവും കുറയ്ക്കുന്നതിനായി നാരങ്ങയുടെ തോലും ഇഞ്ചി ഉപയോഗിച്ച് സാധിക്കും. അതിനായി ഒരു പാനീയം ആണ് നാം ഉണ്ടാക്കാൻ പോകുന്നത്. പ്രധാനമായും നാരങ്ങയുടെ തൊലിയും ഇഞ്ചിയും ആണ് അത്യാവശ്യമായി വേണ്ടവ.

ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ഒരു നാരങ്ങയുടെ തൊലിയും മൂന്ന് ചെറിയ കഷണം ഇഞ്ചിയും ആണ് ഇതിലേക്ക് ആവശ്യമായത്. ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത ഇഞ്ചി കഷണങ്ങൾ ചെറിയ അമ്മിയിൽ ഇടിച്ച് അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഇനി നമ്മൾ ചെയ്യേണ്ടത് ഒന്നര ഗ്ലാസ് വെള്ളത്തിൽ രണ്ട് ചേരുവകളും ചേർത്ത് തിളപ്പിച്ചെടുക്കുക. അതിനായി ആദ്യം ഒന്നര ഗ്ലാസ്സ് വെള്ളം വെട്ടി തിളപ്പിക്കുക അതിനുശേഷം നാരങ്ങയുടെ തൊലി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇഞ്ചിയും ചേർത്ത് നന്നായി ഇളക്കുക. 10 മിനിറ്റ് നേരം തിളപ്പിച്ചതിനുശേഷം ഒരു ഗ്ലാസ് വെള്ളത്തിലേക്ക് മാറ്റിയെടുക്കുക.

നാം എടുത്ത ഒന്നര ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് വെള്ളത്തിലേക്ക് മാറ്റിയെടുക്കാനുള്ള സമയം കാത്തിരിക്കുക. പിന്നീട് തീ അണച്ച് അതിനുശേഷം വെള്ളം ഗ്ലാസിലേക്ക് പകർത്തുക.ഒന്നര മാസം തുടർച്ചയായി ഈ വെള്ളം കുടിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും വളരെ ഉപകാരപ്രദമാണ്. വെറും വയറ്റിലാണ് നാം ഈ പാനീയം കുടിക്കേണ്ടത്.ഏറ്റവും നല്ലത് രാവിലെ തന്നെ കുടിക്കുന്നതാണ്.ഒരു മാസത്തിനു ശേഷം നാം ടെസ്റ്റ്‌ ചെയ്തു നോക്കിയാൽ ഈ പാനീയത്തിന്റെ ഗുണം മനസിലാവുന്നതാണ്.രണ്ടു ചേരുവകൾ ഉപയോഗിച്ച് വളരെ ലളിതമായി പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാവുന്നതാണ്.കൂടുതൽ ഔഷധഗുണവും ഉത്തമാവുമായ ഒന്നാണ് ഈ പാനീയം.ഒരിക്കലും മിസ്സാക്കരുത്.