പത്തുമണി വളരാൻ ഒരുഗ്രൻ മാജിക്‌

നമ്മുടെ എല്ലാവരുടെയും വീടുകളിൽ വളരെ സുലഭമായി കാണുന്ന ഒരു ചെടിയാണ് പത്തുമണിചെടി. പൂവിട്ടു നിൽക്കുന്ന പത്തുമണിചെടി കാണാൻ എന്തു ഭംഗിയാണല്ലേ.. ഇങ്ങനെ നമ്മുടെ വീടുകളിൽ കാണുന്ന പത്തു മണി ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനുള്ള മാർഗം ഒന്ന് നോക്കിയാലോ. വളരെ ചെറിയതും വിലകുറഞ്ഞരീതിയിലുമുള്ള ഒരു വഴിയാണ് ഇന്ന് നാം മനസിലാക്കുന്നത്. ഇങ്ങനെ ചെയ്താൽ എല്ലാ പത്തുമണി ചെടിയിലും അറ്റങ്ങളിലും നല്ല രീതിയിൽ പൂക്കൾ ഉണ്ടാകുന്നത് കാണാം… ചെടികൾ നിറയെ പൂവുകൾ നിറഞ്ഞു നിൽക്കുന്നത് കാണുന്നത് തന്നെ മനസിന്‌ വളരെ സന്തോഷമുള്ള കാര്യമാണ്.

ഉള്ളിതൊലിയാണ് ഈ ഒരു ഫെർട്ടിലൈസർ ഉണ്ടാകുന്നതിനു നമുക്ക് ആവശ്യമായത്. ഇതു ഉപയോഗിച്ചാൽ ചെടികാണാത്ത രീതിയിൽ പൂക്കൾ കൊണ്ട് നിറയും. വീടുകളിൽ തൂക്കിയിടാൻ പറ്റുന്നരീതിയിൽ ഉണ്ടപോലെ വളർന്നു നല്ല ഭംഗിയുള്ള അലങ്കാര ചെടിയായും വളർത്താവുന്നതാണ്. കാണാൻ നല്ല ഭംഗിയുള്ള രീതിയിൽ ക്രമീകരിക്കാൻ സാധിക്കും. നട്ടത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രകടമായ മാറ്റം കാണാവുന്നതാണ്.ഉള്ളിതൊലി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവെക്കുക. ഏകദേശം ഒരു ലിറ്റർ വെള്ളമാണ് ഒഴിച്ചുവെക്കേണ്ടത്.

പിറ്റേദിവസം രാവിലെ ആ വെള്ളം ഫെർട്ടിലൈസർ ആയി ഉപയോഗിക്കാവുന്നതാണ്. ഇളം മഞ്ഞ നിറത്തിലുള്ള വെള്ളമാണ് നമുക്ക് ലഭിക്കുന്നത്. കൂടുതൽ ദിവസങ്ങൾ ഒന്നും തന്നെ വെക്കേണ്ടതില്ല. വെറും ഒരു ദിവസം കൊണ്ട് നമുക്ക് ഉണ്ടാക്കി എടുക്കാവുന്നതാണ്. ഈ ഒരു ഫെർട്ടിലൈസർ എല്ലാ ദിവസവും കുറച്ച് കുറച്ചായി പത്തുമണിചെടിയുടെ അടുത്തു ഒഴിച്ച് കൊടുക്കാവുന്നതാണ്.എപ്പോഴും ചെടിചെട്ടി നനവോടെ നിലനിർത്തുന്നത് നല്ലതാണ്.ഈ ഒരു മിശ്രിതം വീട്ടിലെ പത്തുമണിക്ക് കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനു ഉത്തമമാണ്.വളരെ സിംപിൾ ആയ ഒരു ഉള്ളിതൊലി മാജിക്‌