മുടി എത്ര വെട്ടിയാലും മുട്ടിനേക്കാൾ നീളത്തിൽ നിലനിർത്താൻ…..

പ്രോട്ടിനിന്റെ  പുറത്തേക്കുള്ള വളർച്ചയായ മുടിയാണ് ഏതൊരു സൗന്ദര്യത്തിന്റെയും അടിസ്ഥാന ഘടകമായി എല്ലാകാലത്തും നിലനിൽക്കുന്നത്. തലമുടി വൃത്തിയായും ആകർഷകമായും സൂക്ഷിക്കുന്നത് സർവ്വസാധാരണമാണ്. മെലാനിൻ എന്ന വർണ്ണ വസ്തുവിന്റെ സാന്നിധ്യം മുടിക്ക് കൂടുതൽ കറുപ്പ് നിറം നൽകുന്നതിന് സഹായിക്കുന്ന ഒന്നാണ്. എന്നാൽ മുടി അധികമായി നീട്ടി വളരുന്നതിനായി നാം പലപ്പോഴും മുടിവെട്ടാറില്ലേ. മനുഷ്യരിൽ ഒരു മാസത്തിൽ അര ഇഞ്ച് ആണ് തലയിലെ മുടി വളരുന്നത്. മുടിയുടെ വളർച്ച ഒരു ദിവസത്തിൽ തന്നെ ഒരുപോലെയല്ല വളരുന്നത്. ഇന്നേ ദിവസം വെട്ടിയ മുടി നന്നായി വളരുന്നതിനുള്ള ഒരു ഐഡിയ ആണ് പറയാൻ പോകുന്നത്. സാധാരണയായി മുടിപൊഴിച്ചിൽ ആണ് മുടിയുടെ ഉള്ളു കുറയുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ഇനിമുതൽ മുടിയുടെ കൊഴിച്ചിൽ തടയുന്നതിനും വളരെ വൃത്തിയായി മുടിയെ സൂക്ഷിക്കുന്നതിനും ഭംഗി നിലനിർത്തുന്നതിനും എങ്ങനെ സാധിക്കും എന്ന് നോക്കാം.

ഇതിന് വേണ്ടത് വേപ്പില. നാല് കൊത്തു വേപ്പിലയാണ് എടുക്കേണ്ടത്.വേപ്പിലയിൽ ആന്റി ബാക്ടീരിയൽ ആന്റി ഫംഗൽ സ്വഭാവ ഗുണങ്ങൾ ഉണ്ട്. മുടികൊഴിച്ചിലിന് പ്രധാനകാരണമായി ഉള്ളത് താരൻ ആണ്.പക്ഷേ ഈയൊരു ഈ പ്രവർത്തനത്തിലൂടെ ഏതുതരത്തിലുള്ള മുടിയുടെ കൊഴിച്ചിലിനെയും തടയുന്നു. അതിനായി വേപ്പില ആദ്യമായി വൃത്തിയോടെ കഴുകണം. എന്നിട്ട് ഒരു പാത്രത്തിൽ വേപ്പില തണ്ടോടു കൂടി പൊട്ടിച്ചിടുക. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. ഇത് 10 മിനിറ്റ് വരെ നന്നായി ചൂടാക്കുക. വേപ്പിലയുടെ ഈ വെള്ളം പകുതി ആകുന്നതുവരെ നന്നായി ചൂടാക്കുക. വെള്ളം കടുപ്പത്തിൽ ഉള്ള പച്ച നിറമാകുന്നത് നമുക്ക് കാണാം. പിന്നീട് ഈ വെള്ളം അരിച്ചെടുക്കുക. ഇതിലേക്ക് വിറ്റാമിൻ ഇ അടങ്ങിയ ക്യാപ്സ്യൂൾ പൊടിച്ചിടുക.

വിറ്റാമിൻ ഇ ക്യാപ്സ്യൂൾ മുടിയുടെ ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ്. ഇത് പുതിയ മുടിവളരുന്നതിനും കട്ടിയായി വളരുന്നതിനും സഹായിക്കുന്നു.ഈ ക്യാപ്സ്യൂളും പാനീയവും ഒരുമിച്ച് ചേർത്തിളക്കുക. പിന്നീട് ചൂടാറിയതിനു ശേഷം തലയിൽ തലയോട്ടിയിൽ ചേരുന്ന പോലെ നന്നായി മസാജ് ചെയ്തു വെക്കുക. 30 മിനിറ്റിനുശേഷം തല സാധാരണ വെള്ളത്തിൽ കഴുകുക. പാർശ്വഫലങ്ങളില്ലാത്ത മുടിയുടെ ആരോഗ്യത്തെ കൂടുതൽ ദൃഢമാക്കുന്ന ഒരു പ്രവർത്തനമാണ്.

ആഴ്ചയിൽ മൂന്നു പ്രാവശ്യം വരെ ചെയ്യുന്നത് കൂടുതൽ റിസൾട്ടിനു കാരണമാകുന്നു. മുടി വേഗത്തിൽ വളരുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും പെട്ടെന്ന് തന്നെ മാറ്റം കാണാൻ തുടങ്ങുന്നു. വളരെ വേഗത്തിൽ സിമ്പിളായി മുടിയെ പരിരക്ഷിക്കുന്നതിന് ഈ ഐഡിയ ഉപയോഗിക്കാം. വേപ്പിലയുടെ അസാന്നിധ്യത്തിൽ വേണമെങ്കിൽ വേപ്പിലയുടെ പൊടിയും ഇപ്രകാരം തിളപ്പിച്ച ഉപയോഗിക്കാവുന്നതാണ്. ഒരാഴ്ച കൊണ്ട് തന്നെ മതിയായ ഫലം നമുക്ക് കാണാവുന്നതാണ്.