പൂക്കൾ നിറഞ്ഞു നിൽക്കാൻ പുതിയൊരു ട്രിക്ക്….

മനസിനും കണ്ണിനും ആനന്ദം പകരുന്ന ഒന്നാണല്ലോ പൂക്കൾ. മുറ്റം നിറയെ പൂക്കൾ നിറഞ്ഞു നിൽക്കുന്നത് ഇഷ്ടപ്പെടാത്തത് ആരാണ്. ചെറിയ രീതിയിലെങ്കിലും ചെടികൾ നട്ടുപിടിപ്പിച്ച് അതിൽ പൂക്കൾ ഉണ്ടാകുന്നത് കൗതുകത്തോടെ നോക്കി നിൽക്കുന്നവരാണ് നമ്മൾ. എന്നാൽ വീട്ടിലെ ചെടികളിലെ പൂക്കൾ കുലകുലയായി നിറഞ്ഞുനിൽക്കാൻ ഒരു മാർഗ്ഗം നോക്കിയാലോ.. എല്ലാ ചെടികളും ഇതുപോലെ കുലകുലയായി നിറയെ പെട്ടെന്ന് പൂക്കാൻ ഉള്ള ഒരു മാജിക്കാണ് ഇപ്രാവശ്യം പരിചയപ്പെടുത്തുന്നത്. ഈയൊരു പുതിയ മിക്സിങ് ഒറ്റപ്രാവശ്യം സ്പ്രേ ചെയ്താൽ മതി അവിടെ പൂക്കൾ ഇതുപോലെ ധാരാളം വളരുന്നതായി നമുക്ക് കാണാം. നമ്മുടെ മാജിക് ഫെർട്ടിലൈസർ തയ്യാറാക്കുക എങ്ങനെയെന്ന്എന്ന് നോക്കാം. ഏതു പൂക്കാത്ത ചെടിയും പെട്ടെന്ന് പൂക്കാനുള്ള മാജിക്ക് ആണിത്.

എക്സം സോൾട്ട് എന്ന പേരിലറിയപ്പെടുന്ന ഇതിൽ അടങ്ങിയിരിക്കുന്നത് മഗ്നീഷ്യം സൾഫർ ആണ്. ഇത് കണ്ടാൽ ഉണ്ടല്ലോ ഉപ്പാണെന്നു തോന്നും പക്ഷേ നമ്മുടെ ഉപ്പിലിള്ളത് സോഡിയം ക്ലോറൈഡ് ആണ്. പക്ഷേ ഇതിൽ അടങ്ങിയിരിക്കുന്നത് മഗ്നീഷ്യം സൾഫർ ആണ്.ഇത് ചെടികൾ പെട്ടെന്ന് പെട്ടെന്ന് പൂത്ത് ധാരാളം പൂക്കൾ ഉണ്ടാവാൻ ആയിട്ട് സഹായിക്കും. 20 മുതൽ 26 രൂപയാണ് ഒരു കിലോയ്ക്ക് വരുന്നത്. മാസത്തിലൊരിക്കൽ മാത്രം ഉപയോഗിച്ചാൽ മതി ഇപ്പോൾ എല്ലാ കടകളിലും ഇത് കിട്ടുന്നതാണ്. ഇത് ചെടിയുടെ കട ഭാഗത്തായി ഇടാവുന്നതാണ്. എന്നാൽ കൂടുതൽ ഫലപ്രദമാകുന്നത് ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ മഗ്നീഷ്യം സൾഫർ ചേർത്തതിനുശേഷം നന്നായി ഇളക്കിച്ചേർത്തു ഉപയോഗിക്കുന്നതാണ്.

നന്നായി ഇളക്കി ചേർത്തതിനുശേഷം അതിനുശേഷം സ്പ്രയർ എടുത്തു അതിലോട്ടു ഒഴിക്കുക. പിന്നീട് നന്നായി കുലുക്കുക. അതിനു ശേഷം ഈ മിശ്രിതം എല്ലാ പച്ചക്കറികൾക്കും ചെടികൾക്കും നന്നായി പ്രയോഗിക്കാവുന്നതാണ്. ഏറ്റവും കൂടുതൽ ആയി റിസൽട്ട് ലഭിക്കുന്നത് തക്കാളി ചെടിയാണ്. ഉരുളക്കിഴങ്ങ് നന്നായി ഉണ്ടാകുന്നതിനും ഇത് സഹായിക്കുന്നു. ചീര ബീൻസ് എന്നിവയ്ക്ക് ഈ മിശ്രിതം പ്രയോജനകരമായി കാണപ്പെടുന്നില്ല. അതിനാൽ തന്നെ അവയ്ക്ക് ഈ മിശ്രിതം ഒഴിക്കേണ്ടതില്ല.

ചെടികളൊക്കെ പറിച്ചു നടുന്ന സമയത്ത് നമ്മൾ മണ്ണിൽ ഒരു ടീസ്പൂൺ എക്സ്സം സാൾട്ട് കലർത്തി ചെടികൾ വെച്ച് കഴിഞ്ഞാൽ അത് പെട്ടെന്ന് പിടിക്കും. ഇതേപോലെ പൂച്ചെടികളും വാങ്ങി നമ്മുടെ വീട്ടിൽ സ്ഥിരമായിട്ട് ഇതുപോലെ ധാരാളം പൂക്കൾ ഉണ്ടാവാൻ നല്ലതാണ്. എല്ലാ മാസത്തിലും ഇത് സ്പ്രേ ചെയ്തു കൊടുത്താൽ മതി.ഈ ഒരു സ്പ്രേ ചെയ്യുന്നതിലൂടെ നമ്മുടെ വീട്ടിലും ധാരാളം പൂക്കൾ ഉണ്ടാക്കാവുന്നതാണ്.

 

Comments are closed.