തോട്ടത്തിലെ പൂവുകൾ എങ്ങനെ വർധിപ്പിക്കാം…

പച്ചക്കറികളെ പോലെത്തന്നെ പൂച്ചെടികളും ഇഷ്ടപ്പെടുന്നവരാണ് നാമെല്ലാവരും. ഒട്ടേറെ ചെടികൾ ഏതെങ്കിലും ഒരു ചെടിയിൽ വളരെ നല്ല രീതിയിൽ മുട്ടിടുകയും പൂവുകൾ ഉണ്ടാവുകയും ചെയ്യുന്നത് കാണാൻ എല്ലാവർക്കും ഭയങ്കര ആഗ്രഹമണല്ലേ. ഇന്നേ ദിവസം ഉലുവ ഉപയോഗിച്ചുകൊണ്ട് വീട്ടിലെ ചെടികളിൽ പൂക്കൾ ഉണ്ടാകുന്നത് എങ്ങനെ വർദ്ധിപ്പിക്കാം എന്നാണ് നമ്മൾ കാണാൻ പോകുന്നത്. നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി സാധാരണയായി ലഭിക്കുന്ന ഒന്നാണല്ലോ ഉലുവ. ഉലുവ ഉപയോഗിച്ചു കൊണ്ടാണ് നാം ഇന്നേ ദിവസം പുതിയൊരു ഫെർട്ടിലൈസർ ഉണ്ടാക്കുവാനായി പോകുന്നത്. നഴ്സറിയിൽ ഒക്കെ കാണുന്നതുപോലെ ചെറിയൊരു ചെടികയാണെങ്കിലും വളരെ നല്ല രീതിയിൽ പൂക്കൾ കുലകുലയായി നിൽക്കുന്നത് കാണാൻ ആയിട്ടാണ് നാം ശ്രമിക്കുന്നത്. ഫെർട്ടിലൈസർ ഉപയോഗിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.

നല്ലൊരു കമ്പിയിൽ ചെടി ഒന്ന് പിടിച്ചു കെട്ടണം .നല്ലൊരു സപ്പോർട്ടിനായി തക്കാളിയും മുളകും വലിച്ചു കെട്ടുന്നത് പോലെ തന്നെയാണ് ഈ ചെടിയും കെട്ടേണ്ടത്. ഇങ്ങനെ ചെയ്യുന്നതുമൂലം പൂക്കൾ ഉണ്ടാവുകയും ഉണ്ടാകുന്ന ഫലങ്ങളെ താങ്ങിനിർത്താൻ ആ ചെടിക്ക് സാധിക്കുകയും ചെയ്യുന്നു. കുറച്ചു വലിപ്പം വന്ന എല്ലാ ചെടികളെയും ഇതുപോലെ വടി വെച്ച് താങ്ങി നിർത്തേണ്ടത് ആവശ്യമാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന പൂക്കൾ ഒടിഞ്ഞു വീഴാനും അതിന്റെ തണ്ട് ബലമില്ലാതെ നിൽക്കുന്നതിനും കാരണമാകും. ചെടിയുടെ ഭംഗി നിലനിർത്താനായി പലപ്പോഴും സാധിക്കാതെ പോകുന്നു. ഈയൊരു മിശ്രിതം സ്പ്രേ ചെയ്ത് കഴിഞ്ഞാൽ പുതിയ ഇലകൾ തളിർക്കുകയും പുതിയ പൂവുകൾ ഉണ്ടാവുകയും ചെയ്യുന്നു. നമ്മുടെ ഉലുവയിൽപൊട്ടാസ്യം,

കാൽസ്യം,മഗ്നീഷ്യം,ഇരുമ്പ്,ഫോസ്ഫറസ്,സോഡിയം, സിംഗ്, ഇതെല്ലാം അടങ്ങിയിരിക്കുന്ന ഒരു വസ്തുവാണ്. എല്ലാവരുടെയും വീട്ടിൽ കാണുന്ന തേയിലയും ഉലുവയും ഉപയോഗിച്ചാണ് മാജിക്കൽ ഫെർട്ടിലൈസർ ഉണ്ടാക്കാനായി പോകുന്നത്. ആഴ്ചയിൽ രണ്ടു പ്രാവശ്യം ആണ് ഇത് സ്പ്രേ ചെയ്തു കൊടുക്കേണ്ടത്. ആദ്യമായി ഒരു പാത്രമെടുത്ത് അതിൽ ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവയും ഒരു ടീസ്പൂൺ തേയിലയും ചേർക്കുക. ഫ്രഷ് തേയിലയാണ് എപ്പോഴും റിസൾട്ട് ഉണ്ടാവുന്നതിന് ഉപയോഗിക്കുന്നത്.

പിന്നീട് ഇത് വെട്ടി തിളപ്പിക്കുക. പിന്നീട് തണുപ്പിക്കുവാൻ ആയി വെക്കുക. ഇത് നാലു മുതൽ ഏഴു ദിവസം വരെ മാറ്റിവയ്ക്കുക. ഇതാണ് മാജിക് ഫെർട്ടിലൈസർ ആയി നാം ഉപയോഗിക്കുന്നത്. ഇത് പിന്നീട് ചെടിയുടെ വളർച്ചയെ നന്നായി സഹായിക്കുന്നു.

Comments are closed.