നരയെ ഒരാഴ്ചക്കുള്ളിൽ എങ്ങനെ ഇല്ലാതാക്കാം…

മുടി നരയ്ക്കുന്നത് പലപ്പോഴും വയസ്സാകുമ്പോഴാണ്. എന്നാൽ വയസ്സ് ആവാതെയും മുടി നരയ്ക്കുന്നത് നമ്മൾ കാണാറുണ്ട്. ചെറുപ്പത്തിലെ മുടി നരച്ച് വയസ്സായി പോയല്ലോ എന്ന് ആലോചിച്ച് ഇരിക്കുന്നവരാണ് ഭൂരിഭാഗംപേരും. ഒരു തവണ പുരട്ടിയാൽ ഉടനെതന്നെ റിസൾട്ട് കിട്ടുന്ന ഒരു വിധിയാണ് ഇന്ന് പറയാൻ പോകുന്നത്. ഇളം നര ചെറുപ്പത്തിലേ വരുന്നത് ഭംഗിയേയും കൂടാതെ ആത്മവിശ്വാസത്തെയും അത് ബാധിക്കുന്നുണ്ട്. അതിനാൽ തന്നെ നരയെ മാറ്റിയെടുക്കാനും പൂർണമായും മുടിയെ കറുപ്പായി നിലനിർത്താനും നമുക്കൊന്ന് ശ്രമിച്ചാലോ. സാധാരണരീതിയിൽ ഡൈ ചെയ്യുമ്പോൾ നര പിടിച്ച മുടികൾ പിന്നീട് കൂടുതൽ വെള്ളയായി കാണാൻ സാധ്യതയുണ്ട്, ഇത് വലിയ കെമിക്കൽ റിയാക്ഷൻ ഉണ്ടാകും. ഇന്ന് നാം കാണാൻ പോകുന്ന എണ്ണ മുടി കറുപ്പിക്കുന്നത് സഹായിക്കുന്നു. കൂടാതെ ഈ എണ്ണയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.. ഇളം നിറയെ കൂടാതെ വയസ്സാകുമ്പോൾ ഉണ്ടാകുന്ന നരയും പൂർണമായും ഇല്ലാതാക്കാൻ കഴിയും വിധത്തിൽ ഉള്ളതാണ്. ഇത് എങ്ങനെയാണ് നമ്മുടെ വീടുകളിൽ തയ്യാറാക്കിയിരിക്കുന്നത് എന്ന് നോക്കിയാലോ. ആദ്യമായി ഇരുമ്പിന്റെ ചീനച്ചട്ടി എടുക്കുക.

ഇതിലേക്ക് 100ഗ്രാം കോക്കനട്ട് ഓയിൽ ഒഴിക്കുക. കോക്കനട്ട് ഓയിലിന് ചെറുതായി ചൂട് പിടിച്ചതിനു ശേഷം അതിലേക്ക് ത്രിഫല പൗഡർ ചേർക്കുക.. നമ്മുടെ നാട്ടിലെ മരുന്ന് കടയിൽ സാധാരണയായി കിട്ടുന്ന ഒന്നാണ് ത്രിഫല പൗഡർ.ഇതിൽ നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവയാണ് ചേർത്തിട്ടുള്ളത്. ഈ ത്രിഫല പൗഡർ ആണ് മുടിയെ കറുപ്പാക്കുന്നതിന് പ്രധാനമായും പങ്കു വഹിക്കുന്ന ഘടകം. ഒരു ടീസ്പൂൺ ത്രിഫല പൗഡർ ആണ് കോക്കനട്ട് ഓയിലിലേക്ക് ചേർക്കേണ്ടത്. പിന്നീട് ഇതിലേക്ക് ഇൻഡിഗോ പൗഡർ ഒരു ടീസ്പൂൺ വീതം ചേർക്കുക. തുടർന്ന് ഇതിലേക്ക് ഒരു ടീസ്പൂൺ ഹെന്ന പൗഡർ, കയ്യോന്നി പൊടി എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കേണ്ടതാണ്.കയ്യോന്നി ചെടിയുടെ ഇലയുടെ ചാർ വെറുതെ തലയിൽ പുരട്ടിയാലും മുടിയുടെ കറുപ്പ് വളരെയധികം വർദ്ധിപ്പിക്കുന്നു. അത്രയും ഗുണഗണങ്ങൾ അടങ്ങിയ ഒന്നാണ് കയ്യോന്നി. കയ്യോന്നിയുടെ വേറൊരു ഗുണം എന്നുപറയുന്നത് ശരീരത്തിലെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു എന്നുള്ളതാണ്.

നമ്മൾ ചേർത്ത് ഈ നാല് പൗഡറുകൾ ഉം എണ്ണയിൽ നന്നായി മിക്സ് ചെയ്തതിനുശേഷം വീണ്ടും ചൂടാക്കുക. ചൂടായതിനു ശേഷം എണ്ണ പൊങ്ങി വരുന്ന സമയം തീ ഓഫ് ആക്കുക. ഇത് ചീനചട്ടിയിൽ തന്നെ അടച്ചുവെച്ചു രണ്ടുദിവസം സൂക്ഷിച്ചു വയ്ക്കുക. രണ്ടു ദിവസത്തിനു ശേഷം ഈ എണ്ണ കുപ്പിയിലേക്ക് മാറ്റിവയ്ക്കുക. ഇപ്പോൾ നാം നിർമ്മിച്ച ഈ എണ്ണ കറുത്ത ഒരു ടൈ രൂപത്തിൽ കാണാവുന്നതാണ്. ഇത് ദിവസവും നമ്മുടെ മുടിയിൽ പ്രയോഗിക്കാവുന്നതാണ്. ഉപയോഗിച്ച് തുടങ്ങുമ്പോൾ തന്നെ മുടി ഒരു കാര്യമായ മാറ്റങ്ങൾ കാണാൻ നമുക്ക് സാധിക്കുന്നു. സാധാരണയായി നാമുപയോഗിക്കുന്ന വെളിച്ചെണ്ണ പോലെ തന്നെയാണ് മുടിയിൽ പ്രയോഗിക്കേണ്ടത്. ഈ എണ്ണ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് 30മിനിറ്റ് തലയിൽ പുരട്ടി അതിനു ശേഷം മാത്രമാണ് കഴുകിക്കളയുന്നത്. നാം കാണുന്ന വെള്ള മുടി എല്ലാം നല്ല കറുപ്പ് നിറമായി കാണാവുന്നതാണ്. കൂടാതെ ഭംഗിയുള്ള മുടിയും നമുക്ക് ലഭിക്കുന്നു. ഭംഗിയും ആരോഗ്യവുമുള്ള മുടി നമുക്ക് ഈയൊരു എണ്ണയിലൂടെ റിസൾട്ട് ആയി ലഭിക്കുന്നു. എല്ലാവരും ശ്രമിക്കാൻ മറക്കല്ലേ.

Comments are closed.