നാരുകളടങ്ങിയ ഭക്ഷണം കഴിച്ചു കൊണ്ട് തടി കുറയ്ക്കാൻ നോക്കിയാലോ…

അവിശ്വസനീയമായ രീതിയിൽ ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നത് ചിന്തിക്കാൻ കഴിയുമോ… എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ ശരീര ഭാരം കുറച്ച് കൊണ്ട് ഹീറോയായ ഒരാളുണ്ട്. എത്രകാലം കുറച്ചത് എത്ര കിലോ ഭാരം ആണെന്ന് അറിയണ്ടേ. വെറും 17 കിലോ ഭാരമാണ് ഒരു യുവാവ് വളരെ സിമ്പിൾ ആയ രീതിയിൽ കുറച്ചുകൊണ്ട് നമ്മുടെ മുൻപിൽ ഉള്ളത്. മാധവ് ജഗന്നാഥൻ എന്ന യുവാവാണ് തന്റെ ഇരുപത്തിയേഴാം വയസ്സിൽ തന്നെ ശരീരഭാരം അധികമാണോ എന്ന് സംശയിച്ചു കൊണ്ട് വിജയത്തിൽ എത്തിച്ചേർന്നത്. ഇഷ്ടപ്പെട്ട ഒരു വസ്ത്രം പോലും ഉപയോഗിക്കാൻ കഴിയാത്തതിന്റെ വിഷമം ആണ് അദ്ദേഹത്തെ ഇങ്ങനെയൊരു മാറ്റത്തിലേക്ക് നയിച്ചത്. പക്ഷേ അത് മറ്റുള്ളവർക്ക് മാതൃകയാക്കാനും കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും പ്രചോദനകരമായ കാര്യം. ഒരു പരിപാടിക്കായി പുതിയ ഡ്രസ്സ് എടുക്കാൻ ആയി കടയിലെത്തി ചേർന്നപ്പോഴാണ് മാധവ് ബുദ്ധിമുട്ടുകളെ പറ്റി അറിയുന്നതും വളരെ നിരാശനായി വീട്ടിലേക്ക് തിരിച്ചു വന്നതും. എന്നാൽ 105 കിലോയിലധികം വരുന്ന തന്റെ ശരീരത്തെ അന്നുമുതലാണ് കുറയ്ക്കുവാനുള്ള തീരുമാനം അദ്ദേഹം എടുത്തത്.

വണ്ണം കുറച്ചിട്ട് തന്നെ കാര്യം. സൗന്ദര്യത്തേക്കാൾ ഉപരി ആരോഗ്യപ്രശ്നങ്ങളാണ് അദ്ദേഹത്തിന് കൂടുതൽ വിഷമത്തിലേക്ക് നയിച്ചത്. വരുംകാലങ്ങളിൽ തടി കൂടാനും കൂടുതൽ രോഗങ്ങൾ ചേക്കേറാനും സാധ്യതയുണ്ടെന്ന് അവൻ മനസ്സിലാക്കി. പിന്നീട് നിരന്തരമായ പ്രയത്നത്തിന്റെ കാലഘട്ടങ്ങൾ ആയിരുന്നു അവന്റെത്. വളരെ കുറഞ്ഞ നാളുകൾ കൊണ്ട് 17 കിലോഗ്രാമാണ് അദ്ദേഹം തന്റെ ശരീരത്തിൽ നിന്നും കുറച്ചത്. ഒന്നര വർഷത്തിനുള്ളിൽ വലിയ മാറ്റങ്ങൾ അദ്ദേഹത്തിൽ പ്രകടമായി. അതിനായി അദ്ദേഹത്തെ സഹായിച്ചത് ഫൈബർ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം ആണ്.കൂടാതെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കലും.

പ്രധാനമായും പ്രാതൽ കഴിക്കുമ്പോൾ നാരുകളടങ്ങിയ ഭക്ഷണങ്ങളാണ് കഴിച്ചിരുന്നത്.ഉച്ചയ്ക്ക് ചപ്പാത്തിയും കറിയും അത്താഴത്തിന് ഇഡ്ഡലിയോ ദോശയോ ആക്കി മാറ്റി. കൂടാതെ ദിവസേന മൂന്നു കിലോമീറ്റർ ഓടാനും തുടങ്ങി. ക്രമേണ ശരീരത്തിന്റെ കൊഴുപ്പ് കുറയുകയും ശരീരഭാരം കുറയ്ക്കാൻ സഹായകമാവുകയും ചെയ്തു. ആത്മവിശ്വാസം കുറഞ്ഞു പോയ മാധവിന് ഇത്തരത്തിലുള്ള മാറ്റങ്ങൾ കൂടുതൽ ആത്മവിശ്വാസത്തിലേക്ക് നയിച്ചു. അന്നും ഇന്നും ഫിറ്റ്നസിന്റെ കാര്യത്തിൽ മാധവ് കൂടുതൽ ശ്രദ്ധാലുവാണ്. ഇപ്പോൾ ശരീരം അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ ആയതിനു സന്തോഷവും കാണാവുന്നതാണ്. എന്നാൽ ഒരിക്കലും പഴയ ജീവിതരീതിയിലേക്കോ ഭക്ഷണക്രമത്തിലേക്കോ കടക്കുകയില്ല എന്ന് അദ്ദേഹം ഇപ്പോഴും പറയുന്നു. നാരുകളടങ്ങിയ ഭക്ഷണമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചത്… ശ്രമിച്ചാൽ നമുക്കും നേടാം….

Comments are closed.