പ്രകൃതിദത്തമായ രീതിയിൽ മുടി കറുപ്പിച്ചാലോ…..

വെള്ള മുടി കറുപ്പ് ആകാൻ ഉള്ള പ്രകൃതിദത്തമായ ഒരു വഴിയാണ് നാം ഇന്ന് കാണാൻ പോകുന്നത്. ഒരു സ്പൂൺ പ്രകൃതിദത്തമായ ഒന്നാണ് നാം മുടിയിൽ പുരട്ടുവാൻ ആയി പോകുന്നത്. വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് വളരെ ലളിതമായ രീതിയിൽ നമുക്കേവർക്കും ഉണ്ടാക്കാവുന്ന ഒന്നാണിത്. നമ്മുടെ വെളുത്ത മുടിയിഴകളെ എന്നെന്നേക്കുമായി കറുപ്പുനിറത്തിൽ ആക്കാൻ ഉള്ള ചെറിയ ഒരു വിദ്യ കൂടിയാണിത്. ഇതിനു പ്രധാനമായും രണ്ടു സ്റ്റെപ്പുകൾ ആണ് ഉള്ളത്.എങ്ങനെ തയ്യാറാക്കാം എന്നതാണ് ആദ്യത്തെ സ്റ്റെപ്പ്. ത്രിഫലപ്പൊടിയാണ് ഇതിന് പ്രധാനമായും നാം ഉപയോഗിക്കുന്ന പ്രകൃതി ദത്തമായ ഘടകം. പിന്നീട് വേണ്ടത് നെല്ലിക്ക പൊടി ഒരു ടീസ്പൂൺ ആണ്. ഒരു പാത്രത്തിലേക്ക് ത്രിഫലപൊടിയും നെല്ലിക്ക പൊടിയും ചേർത്ത് നന്നായി ചേർത്തതിനുശേഷം ചൂടാകുന്നതിനായി സ്റ്റൗവിൽ വയ്ക്കുക. ഇളം കറുപ്പു നിറമാകുന്നതുവരെ ചൂടാക്കുക.

പിന്നീട് കടുകെണ്ണ ഉപയോഗിച്ച് ആവി വരുന്നതുവരെ ചെറുചൂടോടെ പാകമാക്കുക. ഇനി ആദ്യമേ ചൂടാക്കി വെച്ച പൊടിയിലേക്ക് ഈ കടുകെണ്ണ പകർത്തുക. കറുത്ത നിറത്തിലുള്ള ഒരു ഓയിൽ ആണ് നമുക്ക് ലഭിക്കുന്നത്. കടുകെണ്ണ, ത്രിഫലപൊടി,നെല്ലിക്കാപ്പൊടി,എന്നിവ മൂന്നിലും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്നു,അതിനാൽ തന്നെ ഈ ഓയിൽ മുടിയെ കറുത്ത നിറത്തിൽ ആരോഗ്യത്തോടെ നിലനിർത്തുന്നു. വിവിധതരത്തിലുള്ള ധാതുക്കൾ,പൊട്ടാസ്യം,ആന്റി ഓക്സിഡൻസ് എന്നിവ മുടിക്ക് മെലാനിൻ നൽകുന്നതിന് സഹായകരമാണ്.

ഇത് മുടിയിൽ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. നാം തയ്യാറാക്കിവെച്ചിരിക്കുന്ന എണ്ണയെടുത്ത് ഒരു ടീ സ്പൂൺ വെളിച്ചെണ്ണയിൽ മിക്സ് ചെയ്യുക. ആവശ്യത്തിനനുസരിച്ച് കൂടുതൽ വെളിച്ചെണ്ണയും എണ്ണയും എടുത്തു മിക്സ് ചെയ്യാവുന്നതാണ്. തുല്യഅളവിലാണ് രണ്ടും എടുക്കേണ്ടത്. ഇത് തലയിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം ആണ് ഉപയോഗിക്കേണ്ടത്.എണ്ണ പുരട്ടി അതിനുശേഷം കുറച്ചുനേരം മസാജ് ചെയ്തു ഒരു മണിക്കൂറിനു ശേഷം വൃത്തിയായി കഴുകികളയാവുന്നതാണ്. ചുരുങ്ങിയ ആഴ്ചക്കുള്ളിൽ തന്നെ വെളുത്ത നിറത്തിലുള്ള എല്ലാ മുടിയിഴകളും കറുപ്പ് നിറത്തിലേക്ക് മാറുക തന്നെ ചെയ്യും. ആരോഗ്യകരമായ നല്ല മുടിയിഴകൾ നമുക്കും സ്വന്തമാക്കാലോ…

Comments are closed.