കഷണ്ടിയെന്ന സങ്കടം ഇനി വേണ്ടാ….

ശരീരത്തിന്റെ ഏറ്റവും ഭംഗിയുള്ളതും ആകർഷകവുമായ ഒന്നാണല്ലോ മുടി. അതിനാൽ തന്നെ മുടിയുടെ ആരോഗ്യം നമ്മുടെ ശരീരത്തെയും ബാധിക്കുന്ന ഒന്നാണല്ലേ…. ത്വക്കിനും മുടിക്കും വളരെ ഉപയോഗപ്രദമായ പുതിയ വിദ്യയാണ് നാം ഇന്ന് കാണാൻ പോകുന്നത്. എങ്ങനെയാണു കഷണ്ടിയില്ലാതെ മുടിയെ നിലനിർത്തേണ്ടത് എന്ന് നോക്കാം. ഗോതമ്പുപയോഗിച്ചു ഉണ്ടാക്കുന്ന ഇത് ചപ്പാത്തിയുടെ കൂടെയൊക്കെ കഴിക്കാവുന്ന വിധത്തിൽ ഉള്ള ഒന്നാണ്. പൊടിച്ച ഗോതമ്പു പൊടിയാണ് നമുക്ക് ഇതിനായി ആവശ്യം. മുളപ്പിച്ചെടുത്ത ഗോതബാണ് നാം ഉപയോഗിക്കേണ്ടത്. മുളപ്പിക്കാനായി ഗോതമ്പു നനച്ചുകൊടുക്കേണ്ടത് ആവശ്യമാണ്. മുളപ്പിക്കാന് ഗോതമ്പ് ഒരു കോട്ടൺ തുണിയിൽ കെട്ടിവെച്ചു ഇടയ്ക്കിടെ നനച്ചു കൊടുത്താൽ മതി. മൂന്നോ നാലോ ദിവസത്തിനുള്ളിൽ തന്നെ ഗോതമ്പിന് മുള വരുന്നത് കാണാം. പിന്നീട് അത് നന്നായി ഉണക്കിയെടുക്കുക. അതിനുശേഷം ഈ ഗോതമ്പ് പൊടിച്ചെടുത്ത് ഉപയോഗിക്കുക. സാധാരണയിൽ നിന്ന് വിട്ട് മുളപ്പിച്ച ഗോതമ്പ് ഉപയോഗിക്കുമ്പോൾ അത്രയധികം പോഷക ഘടകങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നതായി കാണാം.

വളരെ ലളിതമായ രീതിയിൽ തന്നെ ഗോതമ്പിനെ ഉണക്കി നമുക്ക് പൊടിച്ചെടുക്കാവുന്നതാണ്. ഈ പൊടിയിലേക്ക് ആദ്യമായി കടലയാണ് ചേർത്തു കൊടുക്കേണ്ടത്. ഒരുപാട് സത്തുക്കൾ അടങ്ങിയ ഒന്നാണ് കടല എന്ന് നമുക്കറിയാം. കടല വെറുതെ കഴിക്കുന്നത് തന്നെ നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. ഇനി ഇതിലേക്ക് വിരലിലെണ്ണാവുന്ന അത്രയും മത്തൻ വിത്ത് ആണ് ഉപയോഗിക്കേണ്ടത്. അടുത്തതായി ബീറ്റ്റൂട്ട് പൗഡറും രണ്ടു ടീസ്പൂൺ ചേർക്കുക.വീട്ടിൽ തന്നെ വഉണക്കിപ്പൊടിച്ച് എടുത്ത് പൗഡർ ആണ് നാം ഇതിലേക്ക് ചേർത്തത്. ഇതിലേക്ക് അടുത്തതായി നെല്ലിക്കയുടെ പൗഡർ ആണ് ചേർക്കേണ്ടത്.

അടുത്തുള്ള ആയുർവേദ കടകളിളെല്ലാം നമുക്ക് ഇത് ലഭ്യമാണ്. ഒരു ടീ സ്പൂൺ നിറയെ നെല്ലിക്കാപൊടി ആണ് ചേർക്കേണ്ടത്. ഇപ്പോൾ നാം ചേർത്ത എല്ലാ ചേരുവകളും മിക്സിയുടെ ജാറിൽ നന്നായി അടിച്ച് എടുക്കേണ്ടതാണ്. ഇതു നമുക്ക് ഒരു ബയോട്ടിൻ പൗഡർ ആയും ഉപയോഗിക്കാവുന്നതാണ്. ഈയൊരു പൗഡർ ഏതൊരു ആഹാരത്തിന് ഒപ്പവും നമുക്ക് ശരീരത്തിൽ എത്തിക്കാവുന്നതാണ്. വിവിധ ജ്യൂസുകളിലും ചേർത്ത് കഴിക്കാവുന്നതാണ്. സാധാരണയായി വെള്ളത്തിലും കലക്കി കഴിക്കാവുന്നതാണ്. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്നതിൽ ഒരു സംശയവും കൂടാതെ തന്നെ നമുക്ക് പറയാവുന്നതാണ്. പുറത്തു നിന്ന് വാങ്ങുന്നതിനേക്കാൾ നമ്മൾ വീട്ടിലുണ്ടാക്കുന്ന ഈയൊരു ബയോട്ടിൻ പൗഡർ ശരീരത്തെ കൂടുതൽ ദൃഢമു ള്ളതാകുന്നു. കൂടാതെ നമ്മുടെ മുടിയുടെ ബലത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും കൂടുതൽ സഹായകരമാണ്.

Comments are closed.