ചെടികളിലെ പൂവുകൾ കൊഴിയാതെ വിളവെടുപ്പ് നടത്താൻ…

പച്ചക്കറി ആയാലും ഫലങ്ങൾ ആയാലും വീട്ടിൽ കൃഷി ചെയ്യാൻ ആഗ്രഹമുള്ളവർ ആണ് നാം എല്ലാവരും. നല്ല രീതിയിൽ പൂക്കൾ ഉണ്ടാവുകയും പിന്നീട് ഫലങ്ങൾ ഉണ്ടാവുന്നത് കാണുകയും നൂറുമേനി വിളവ് നടത്തുവാൻ ഒത്തിരിയേറെ കൊതിക്കുന്നവരാണ് മലയാളികളായ നാമെല്ലാവരും. അതിനാൽ തന്നെ വീട്ടിൽ ഉണ്ടാകുന്ന പൂക്കളെ കൊഴിയാതെ തന്നെ നിലനിർത്താൻ സാധിക്കുമോ എന്ന് നോക്കാം. നമ്മുടെ വീട്ടിൽ തന്നെയുള്ള ഒരു ഇലയുടെ ജ്യൂസ് ഉപയോഗിച്ചാണ് നാം പൂക്കളെ അതുപോലെ തന്നെ നിലനിർത്താനായി നോക്കുന്നത്. ഇലയുടെ ജ്യൂസ് ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുത്തു കൊണ്ട് നമുക്ക് നോക്കിയാലോ. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പൊട്ടിച്ചാൽ തീരാത്ത അത്രയധികം പച്ചക്കറികളും പഴങ്ങളും നമുക്ക് ലഭിക്കും. അതിനായി ചെടികളുടെ വളർച്ചയ്ക്ക് വളരെയധികം ഉപയോഗപ്രദമായ മൂലകങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. നൈട്രജൻ, ഫോസ്ഫറസ്,പൊട്ടാസ്യം,എന്നിവയാണ് സസ്യങ്ങൾക്ക് ആവശ്യമായ പ്രാഥമിക മൂലകങ്ങൾ, ഈ മൂലകങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ഇലയുടെ ജ്യൂസ് ആണ് നാം പ്രയോഗിക്കാൻ ആയി പോകുന്നത്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന മുരിങ്ങയുടെ ഇലയാണ് നാം അതിനായി ഉപയോഗിക്കുന്നത്.

നമ്മുടെ വീട്ടിലെ മുരിങ്ങയുടെ മൂത്ത ഇലയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. മുരിങ്ങയുടെ തളിരില സ്പ്രേ ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് ഗുണം ചെയ്യുന്നതായി കാണുന്നില്ല. മുരിങ്ങയുടെ മൂത്ത ഇല ഓരോന്നായി പൊട്ടിച്ചെടുത്ത് മിക്സിയുടെ ജാറിലേക്ക് പകർത്തുക. വലിയ തണ്ടുകൾ മാറ്റി ചെറിയ തണ്ടുകൾ അതിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഒരു പിടി മുരിങ്ങയില ആണ് ഇതിലേക്ക് നാം ഉപയോഗിക്കുന്നത്. സൈട്ടോകിനെസ്അതിനാൽ തന്നെ ഇത് സ്പ്രേ ചെയ്യുന്നതുമൂലം മറ്റു ചെടികൾ പോകുന്നതിനും ഉണ്ടായ പൂക്കൾ നിലനിർത്തുന്നതിനും സഹായിക്കുന്നു.സൈക്റ്റോകൈനിൻ ധാരാളമായി അടങ്ങിയ ഒരു ചെടിയുടെ ഇലയാണ് മുരിങ്ങ.

അതിനാൽ തന്നെ ഇത് സ്പ്രേ ചെയ്യുന്നതുമൂലം മറ്റു ചെടികൾ പൂക്കുന്നതിനും ഉണ്ടായ പൂക്കൾ നിലനിർത്തുന്നതിനും സഹായിക്കുന്നു. പൂവ് കൊഴിയുന്നതും കായ പിടിക്കാത്തതും ആണ് നമ്മുടെ എല്ലാവരുടെയും പ്രശ്നം.ഇത് സ്ക്രീൻ ചെയ്തുകഴിഞ്ഞാൽ ധാരാളം കായ പിടിക്കും. മിക്സിയുടെ ജാറിലേക്ക് പകർത്തിയ മുരിങ്ങയില നന്നായി അടിച്ചെടുക്കുക. നന്നായി അരച്ചെടുക്കാൻ മറക്കരുത്. അതിനുശേഷം അതിന്റെ ജ്യൂസ് അരിച്ചെടുക്കുക. പിന്നീട് ഈ ജ്യൂസിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ചേർത്ത് നന്നായി ഇളക്കുക. ഇത് എല്ലാ ചെടികളുടെ ഇലകളിലേക്ക് സ്പ്രേ ചെയ്യാവുന്ന വിധത്തിൽ ഉള്ളതാണ്. ഇനി ഈ ജ്യൂസ് സ്പ്രേയറിലേക്കു മാറ്റാം. ഇനി ചെടികളിലേക്ക് സ്പ്രേ ചെയ്യാവുന്നതാണ്. നാലു ഇല ഉണ്ടാകുന്ന ചെടി മുതൽ കായ്ഫലം ഉണ്ടാകുന്ന ചെടികൾക്ക് വരെ ഇത് ഉപയോഗിക്കുന്നതാണ്. വീട്ടിലെ പച്ചക്കറികളും പൂവുകളും മനസ്സിന് സന്തോഷകരമായ രീതിയിൽ നിറഞ്ഞു നിൽക്കുന്നത് കാണാൻ ഈയൊരു വിദ്യ നമുക്ക് പ്രയോജനപ്പെടുത്താം.

Comments are closed.