പെരുംജീരകത്തിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ …..

വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യങ്ജനമാണ് പെരും ജീരകം…. നമ്മുട നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നു തന്നെയാണിത്. പെരും ജീരകത്തെ വലിയ ജീരകം എന്നും നമ്മുടെ നാട്ടിൽ പറയാറുണ്ട്. പല്ലു സംബന്ധമായ പല പ്രശ്നങ്ങൾക്കും ഉള്ള ഒരു പ്രതിവിധിയാണ് പെരുംജീരകം. കൊഴുപ്പ് മാറ്റാൻ ഇതു വളരെയധികം സഹായിക്കുന്നുണ്ട്. ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കുവാനും വലിയ പങ്കുവഹിക്കുന്നുണ്ട്. ദിവസനെ പെരുംജീരകം ചൂടുവെള്ളത്തിൽ ഇട്ടുവച്ചു ആ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിതമായ കൊഴുപ്പിനെ കരിയിച്ചു കളയുന്നു. ശരീരത്തിൽ കൊഴുപ്പ് കൂടുതലായി അടിഞ്ഞ് ഉള്ളവർക്ക് ആഹാരത്തിനോട് വലിയ ആഗ്രഹം ആയിരിക്കും. ഈയൊരു വെള്ളം കുടിക്കുന്നതു മൂലം ആഹാരത്തിനോട് ഉള്ള അമിതമായ ആഗ്രഹവും ഇല്ലാതാക്കുന്നു. വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നതു മൂലം രക്ത ശുദ്ധീകരണം വേഗത്തിൽ ആവുകയും ചെയ്യുന്നു.

പ്രത്യേകമായി നമ്മുടെ വീട്ടിലെ പാചകത്തിൽ ജീരകം ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നു. തുടർച്ചയായ പെരുംജീരക ത്തിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾക്ക് കാരണമാകുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ വേദനകളും അസ്വസ്ഥതകളും വലിയൊരു ആശ്വാസം ആണിത്. കിഡ്നിയിൽ കൊഴുപ്പടിഞ്ഞവർക്ക് പ്രത്യേകമായ ചികിത്സ കൂടാതെ തന്നെ പെരിഞ്ചീരകം അടങ്ങിയ ഈ വെള്ളത്തിന്റെ ഉപയോഗം ഗുണം ചെയ്യുന്നുണ്ട്.

സ്ത്രീകൾക്കുണ്ടാകുന്ന പല വേദനകളും ഇല്ലാതാകുന്നു. കൂടാതെ വായനാറ്റം കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെയും ഇല്ലാതാക്കുന്നു.അമ്മമാർക്ക് പാലിന്റെ അളവ് മെച്ചപ്പെടുതുന്നതിനും പെരുംജീരകം ഉപയോഗപ്പെടുത്തുന്നുണ്ട്. ഹെവിയായ ഭക്ഷണം കഴിച്ചതിനുശേഷമുള്ള ഒരു ആശ്വാസത്തിനും ദഹനത്തിനും ഉപയോഗിക്കുന്നു.നിങ്ങളിതു വരെ അറിയാത്ത കുറെ അധികം ഔഷധമൂല്യമുള്ളതും ആവശ്യവുമായ ഒന്നാണ് ഈ ജീരകം. ഏവരും ദിവസനെ ഇത് ഉപയോഗിക്കുന്നത് വളെരെയധികം ആരോഗ്യപൂർണമായ ഒന്നാണ്….

Comments are closed.