കൃഷിയിടത്തിലെലെ പുഴുവിനെയും കീടങ്ങളെയും മാറ്റാൻ പുതിയ വിദ്യ…

സാധാരണയായി നമ്മുടെ കൃഷിയിടങ്ങളിൽ തരത്തിലുള്ള കീടങ്ങളും പ്രാണികളും വരാറുണ്ട്. പലപ്പോഴും അത് നമ്മുടെ കൃഷിയെ നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു.ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നാം പലതരത്തിലുള്ള കീടനാശിനികൾ ഉപയോഗിക്കാറുണ്ട്. ജൈവകീടനാശിനികളും രാസകീടനാശിനികളും കീടങ്ങളെ നിയന്ത്രിക്കുവാനായി സഹായിക്കുന്നുണ്ട്. അത്തരത്തിലുള്ള വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന ചെറിയ ഒരു കീടനാശിനിയാണ് നാമിന്നു കാണാൻ പോകുന്നത്.കടയിൽ നിന്നും വാങ്ങാൻ ലഭിക്കുന്ന അപ്പക്കാരം വലിയൊരു കീടനാശിനിയാണ്. ഇതുപോലെതന്നെ ഫംഗസുകളെ ഇല്ലാതാക്കാനും അപ്പക്കാരം ഉപയോഗിക്കുന്നു. സാധാരണയായി പച്ചക്കറി തോട്ടത്തിൽ എല്ലാം തന്നെ നമുക്ക് ചെറിയ കീടങ്ങളേയും ഫംഗസുകളെ ബാക്ടീരിയകളെയും കാണാൻ സാധിക്കും. എല്ലാ കടകളിൽ നിന്നും സുലഭമായി ലഭിക്കുന്ന ഒന്നാണ് അപ്പക്കാരം അഥവാ ബേക്കിംഗ് സോഡാ. ഗോതമ്പുപൊടിയും അപ്പക്കാരവും ഉപയോഗിച്ചുള്ള പുതിയൊരു വിദ്യയാണ്. പ്രധാനമായും കോളിഫ്ലവറിലെ യും കാബേജിലെയും ഇലയിലെ പുഴുക്കളാണ് നമുക്ക് വില്ലനായി വരാറുള്ളത്.

പ്രത്യേകമായി ഉണ്ടാക്കുന്ന ഈ പൊടി വിതറിയാൽ പുഴുക്കളുടെ ശല്യം ഇല്ലാതാകുന്നു. ഒരേ ഒരു പ്രാവശ്യം മാത്രമാണ് ഈ പൊടി നാം പച്ചക്കറികളിൽ ഉപയോഗിക്കുന്നത്. പിന്നീട് ഒരിക്കലും പുഴുക്കൾ വരുവാൻ സാധ്യതയില്ല. ആദ്യമായി ഒരു പാത്രത്തിൽ അതിലേക്ക് ഒരു ടീസ്പൂൺ ഗോതബുപൊടി ഇടുക.. നാം വീട്ടിൽ വാങ്ങിച്ചു വച്ചിരിക്കുന്ന ബേക്കിംഗ് സോഡാ അതിൽനിന്ന് അര ടീസ്പൂൺ എടുത്ത് ഗോതമ്പു പൊടിയിലേക്ക് ചേർക്കുക.ഇനി മിക്സ് ചെയ്തു വെച്ച ഈ പൊടി പുഴുക്കൽ കാണുന്ന ചെടികളിൽ മേൽ പ്രയോഗിക്കുക.പൂക്കൾ നിറഞ്ഞു നിൽക്കുന്ന ചെടികളിൽ മേലും പച്ചക്കറികൾ നിൽക്കുന്ന ചെടികളിൽ മേലും ഈ പൊടി ഉപയോഗിക്കാവുന്നതാണ്. എത്രയും പെട്ടെന്ന് തന്നെ അതിന്റെ റിസൾട്ട് നമുക്ക് കാണാവുന്നതാണ്.കൃഷിയിടങ്ങളിൽ സാധാരണയായി അല്ലെങ്കിലും കാണാവുന്ന വേറൊരു ജീവിയാണ് ഒച്ച്.

ഒച്ചിനെ നീക്കം ചെയ്യുന്നത് എങ്ങനെയെന്ന് നോക്കിയാലോ. പല തരത്തിലും പല രൂപത്തിലും ഉള്ള ഒച്ചുകൾ സാധാരണയായി കാണാറുണ്ട്. ചെടിയുടെ ഇലകളിലെ നശിപ്പിക്കുകയും വളർച്ചയെ മുരടിപ്പിക്കുകയും ചെയ്യാറുണ്ട്.നാം നിർമ്മിച്ച വെച്ചിരിക്കുന്ന ഈ പൊടി ഗ്രോബാഗിന്റെ ചുറ്റുമായി ഇട്ടുകഴിഞ്ഞാൽ കൊച്ചിനെ ചെല്ലുവാൻ നമുക്ക് ഇല്ലാതാക്കാം. നിലത്താണ് ചെടി വച്ചിട്ടുള്ളത് എങ്കിലും ഈയൊരു പൊടി പ്രയോഗിക്കാവുന്നതാണ്.ഇതുമൂലം കൊച്ചിനെ ശല്യം ഇല്ലാതാക്കാൻ ആയി സാധിക്കും. കൂടാതെ കൃഷി സ്ഥലങ്ങളിലെ ഇല്ലാതാക്കാൻ പക്ഷികളെ വളർത്തുന്നത് നല്ലതാണ്. പക്ഷികളെ ആകർഷിക്കത്തക്ക രീതിയിലുള്ള പൂവുകളും കായ്കളും തോട്ടത്തിൽ ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഈ പക്ഷികൾ നമ്മുടെ കൃഷിയിടത്തിലെ കുഞ്ഞുകുഞ്ഞു പ്രാണികളെ ഇല്ലാതാക്കാനായി സഹായിക്കുന്നു. നൂറുമേനി വിളവെടുക്കാനും കൃഷിയിടങ്ങളിലെ വിളവ് സുഗമമാക്കാനും ഈ വിദ്യകൾ നമ്മെ സഹായിക്കുന്നു.

Comments are closed.