മേൽ ചുണ്ടിന് മുകളിൽ ഉള്ള മുടി നിങ്ങൾക്ക് ശല്യമാണോ?

പ്രധാനമായും സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു പ്രധാനപ്പെട്ട സൗന്ദര്യവർധക ഐഡിയയാണ് നാം കാണാൻ പോകുന്നത്. സ്ത്രീകൾക്ക് ബാഹ്യ രൂപത്തിൽ ഭംഗി നൽകുന്നതിൽ മുഖം വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്. അതിനാൽ തന്നെ വളരെ വൃത്തിയായും വ്യക്തമായും സൂക്ഷിക്കേണ്ട ഒന്നാണ് നമ്മുടെ മുഖം. മുഖത്തുണ്ടാകുന്ന പാടുകളോ ചെറിയ ചുളിവുകളോ മുടികളോ നമ്മുടെ സൗന്ദര്യത്തെ തന്നെ വളരെയധികം മാറ്റിമറിക്കുന്ന ഒന്നാണ്. സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിൽ മുഖത്തിന്റെ ഭംഗി വളരെ പ്രധാനപ്പെട്ടതാണ്. സ്ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന പ്രശ്നങ്ങളിലൊന്നാണ് മേൽ ചുണ്ടിന് മുകളിൽ ആയുള്ള മുടിയുടെ സാന്നിധ്യം. പ്രായപൂർത്തിയായ സ്ത്രീകളിൽ ചെറിയതോതിൽ മുടികൾ കാണുന്നുണ്ടെങ്കിലും മേൽ ചുണ്ടിന് മുകളിൽ ആയി കാണുന്ന മുടി വളരയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കാര്യങ്ങളിൽ ഒന്നുതന്നെയാണ്. ഈ മുടി എങ്ങനെ ഇല്ലാതാക്കാം എന്നാണ് ഇന്ന് നാം കാണുന്നത്. താടിയുടെ സൈഡിൽ ആയും ചുണ്ടിന് മുകളിൽ ആയും പ്രധാനമായും മുടിയുടെ സാന്നിധ്യം കാണാറുണ്ട്.അതിനായി നമ്മൾ ആദ്യം ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ആട്ടപ്പൊടി ഇടുക. ചർമത്തിന് ഏറ്റവും ആരോഗ്യപ്രദമായ ഒരു കൂടിയാണിത്.

രണ്ടാമത് കടലപ്പൊടി ആണ് നാം അതിലേക്ക് ചേർക്കേണ്ടത്. ഒരു ടീസ്പൂൺ കടലപ്പൊടി ആണ് ചേർക്കേണ്ടത്. അതിനുശേഷം രണ്ടു ടീസ്പൂൺ റോസ് വാട്ടർ ഒഴിച്ച് അത് നല്ലവണ്ണം ചേർക്കുക.പെയ്സ്റ് രൂപത്തിൽ ആയതിനുശേഷം ഇത് മുടിയുടെ സാന്നിധ്യമുള്ളയിടങ്ങളിൽ എല്ലാം പുരട്ടാൻ ശ്രമിക്കുക. ശരീരത്തിലെ ഡഡ് സെൽസിനെ ഇല്ലാതാക്കുന്നതിന് കടല മാവിന്റെ ഉപയോഗം വളരെയധികം സഹായിക്കുന്നു. പ്രധാനമായും റോസ് വാട്ടർ ഉപയോഗിക്കുന്നത് ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യാനാണ്. മുഖത്തിലെ മുടിയുള്ള ഭാഗങ്ങളിൽ ഇത് പുരട്ടിയാൽ പെട്ടെന്ന് തന്നെ ഇതിന്റെ ഫലം നമുക്ക് ലഭിക്കുന്നതാണ്.

പിന്നീട് വലിയു വാനായി കാത്തു നിൽക്കണം. 10 മിനിറ്റിനു ശേഷം ഉണങ്ങിയ ഭാഗങ്ങൾ തണുത്ത വെള്ളം ഉപയോഗിച്ച് പതുക്കെ പതുക്കെ കഴുകി എടുക്കേണ്ടതാണ്. കഴുകി എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് മുഖത്തെ മുടിയുടെ അംശങ്ങൾ നമ്മുടെ കൈകളിലേക്ക് പകരാൻ സാധ്യതയുണ്ട്. അധികം മുടിയുള്ള ആളുകൾ ആണെങ്കിൽ രണ്ടോമൂന്നോ പ്രാവശ്യം ഇത് ചെയ്യുന്നതിൽ തെറ്റില്ല.ഒറ്റ പ്രാവശ്യം കൊണ്ട് തന്നെ നമ്മുടെ മുഖത്തെ അഭംഗിയുള്ള ഭാഗങ്ങൾ എല്ലാം തന്നെ ഭംഗിയുള്ളതായി തീരുന്നു. നമ്മുടെ വീട്ടിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും ലളിതമായ സൂത്രങ്ങളിൽ ഒന്നാണ്…

Comments are closed.