അടുക്കള വേസ്റ്റിൽ നിന്ന് എങ്ങനെ കമ്പോസ്റ്റ് നിർമ്മിക്കാം…

ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് അടുക്കളയിൽ നിന്നു ലഭിക്കുന്ന പേസ്റ്റ് കൊണ്ട് എങ്ങനെ ഉപകാരപ്രദമായ കമ്പോസ്റ്റ് ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. വെറും 21 ദിവസം ആണ് നാം കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. യാതൊരു ദുർഗന്ധവും ഇല്ലാതെ അടുക്കളയിലെ വേസ്റ്റ് ഉപയോഗിച്ച് പൊടിയായി ലഭിക്കുന്ന കമ്പോസ്റ്റ് നമുക്ക് നിർമ്മിക്കാം. ആദ്യമായി നാം ചെയ്യേണ്ടത് അടുക്കളയിലെ സ്ഥിരമായി ഉപയോഗിക്കുന്ന വേസ്റ്റുകൾ കളക്റ്റ് ചെയ്യുക എന്നതാണ്. അതിനുശേഷം കമ്പോസ്റ്റ് നിർമ്മിക്കുന്നതിനായി അടച്ചുറപ്പുള്ള ഒരു പ്ലാസ്റ്റിക് പാത്രം എടുത്തു വയ്ക്കേണ്ടതാണ്. നമ്മുടെ വീട്ടിൽ നിന്നും സ്ഥിരമായി ലഭിക്കുന്ന പഴത്തിന്റെ തൊലിയും തേങ്ങാപ്പീരയും മാങ്ങയുടെ വേസ്റ്റുമെല്ലാം കമ്പോസ്റ്റ് നിർമാണത്തിനായി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ തുടങ്ങി എല്ലാ പച്ചക്കറിയുടെയും മുട്ടയുടെയും അവശിഷ്ടങ്ങൾ ഉപയോഗിക്കാവുന്നതാണ്. പിന്നീട് നാം ചെയ്യേണ്ടത് ഈ അവശിഷ്ടങ്ങൾ എല്ലാം തന്നെ ചെറിയ കഷണങ്ങളാക്കി നന്നായി ഒരുക്കേണ്ടതാണ്. അപ്പോഴാണ് കമ്പോസ്റ്റ് നിർമ്മാണം ഈസി ആയി മാറുന്നത്. എത്രയധികം ചെറുതാകുന്നു അത്രയധികം ഈസിയായി കമ്പോസ്റ്റ് നിർമാണം മാറുന്നു. പലവിധത്തിലുള്ള ഇലകളും ഇതിൽ ചേർക്കാവുന്നതാണ്.

നമ്മുടെ വീട്ടിൽ നിന്ന് ലഭിക്കുന്ന മത്തൻ, ചീര, മുരിങ്ങയില തുടങ്ങിയവയുടെ ഇലകളും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്. വീട്ടിലെ ആവശ്യമില്ലാത്ത പേപ്പറുകളും കാർബോർഡ് ചട്ടകളും നമുക്ക് ഉപയോഗിക്കാവുന്നതാണ്. കൂടാതെ കരിയിലയോ ചകിരിച്ചോറോ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കമ്പോസ്റ്റ് തയ്യാറാക്കുന്നത് എപ്രകാരമാണ് എന്ന് നോക്കാം. അതിനായി അടച്ചുറപ്പുള്ള പാത്രത്തിൽ അടിഭാഗത്തായി അഞ്ചോ പത്തോ ദ്വാരങ്ങൾ ഇടുന്നത് നല്ലതായിരിക്കും. 21 ദിവസത്തിനുശേഷം വെള്ളം ഇറങ്ങാനുള്ള ഒരു വഴിയാണിത്. കമ്പോസ്റ്റ് നിർമാണത്തിനായി നാം എടുത്ത ഈ പാത്രത്തിന്റെ ചെറിയൊരു പാത്രം കൂടി ആവശ്യമാണ്. അതിൽ ഇറങ്ങി ഇരിക്ക് വിധം അത് ക്രമീകരിക്കേണ്ടത് ആണ് ആദ്യമായി ചകിരിച്ചോർ ആണ് പത്രത്തിന്റെ അടിഭാഗത്ത് നിരത്തേണ്ടത്. അതിനുശേഷം പേപ്പറിന്റെ കഷണങ്ങളും കാർബോർഡ് കഷ്ണങ്ങളും ചെറുതാക്കി ഉൾപ്പെടുത്തേണ്ടതാണ്.

ഇതിലേക്ക് പയറിന്റെയോ മുരിങ്ങയുടെയോ മത്തന്റെയോ ഇലകളും ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം. അതിനുശേഷം നമ്മൾ കളക്ട് ചെയ്ത് വെച്ചിട്ടുള്ള അടുക്കള വേസ്റ്റ് അതിലേക്ക് ചേർക്കാം. അതിനു ശേഷം ഉണങ്ങിയ കരിയില മുകളിലായി നിർത്തേണ്ടതാണ്. ഇതിലേക്ക് വേസ്റ്റ് ഡി കംപോസർ കുറച്ച് ചേർക്കേണ്ടതാണ്. പിന്നീട് വായു സമ്പർക്കം ഇല്ലാത്ത രീതിയിൽ പാത്രം 21 ദിവസം അടച്ചു വെക്കുക.ഒരാഴ്ചയ്ക്കുശേഷം പാത്രത്തിൽ ചേർത്തിരിക്കുന്ന ചേരുവകകൾ ഒന്നുകൂടി ഇളക്കി വയ്ക്കുകഇങ്ങനെ രണ്ടാഴ്ച നമ്മൾ തുടർച്ചയായി ചെയ്യേണ്ടതാണ്.21 ദിവസങ്ങൾക്കുശേഷം പുറത്തേക്ക് എടുക്കുമ്പോൾ എല്ലാ ചെടികൾക്കും ഉപയോഗിക്കാവുന്ന ഒരു സ്ലറി ആയി ഉപയോഗിക്കാവുന്നതാണ്. ഇനി നമുക്ക് ലഭിച്ചിരിക്കുന്ന ഈ കമ്പോസ്റ്റ് 12 ഇരട്ടി വെള്ളത്തിലേക്ക് ചേർത്തുകൊണ്ടു വേണം ചെടികൾക്കായി ഉപയോഗിക്കുവാൻ.വളരെ ലളിതമായ രീതിയിൽ അടുക്കള വേസ്റ്റ് കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് മനസ്സിലായോ. നിങ്ങൾക്കും ശ്രമിക്കാവുന്നതാണ്.

Comments are closed.