ചെടി ചട്ടിയിൽ ചെമ്പരത്തി വളർത്താം അതും നിറയെ പൂക്കളുമായി

ചട്ടിയിൽ ചെമ്പരത്തി നടുമ്പോൾ എങ്ങനെ നന്നായി വളർത്തിയെടുക്കാം എന്നതിനെ കുറിച്ചാണ് ഈ വീഡിയോ. ചെമ്പരത്തി ചെടി കൊടുക്കേണ്ട പരിപാലനം എന്തെല്ലാമാണ് എന്നും ഇതിൽ പറയുന്നു. ചെമ്പരത്തിയുടെ കാര്യമെടുക്കുകയാണെങ്കിൽ ആദ്യം വെയിലിനെ കാര്യമാണ് എടുക്കേണ്ടത് ഏഴ് മണിക്കൂറെങ്കിലും ചെമ്പരത്തിക്ക് വെയില് ലഭിച്ചിരിക്കണം. റോസ് ചെടി പോലെ തന്നെ ചെമ്പരത്തിയും നല്ലതുപോലെ വെയിൽ വേണം. വെയിൽ കുറഞ്ഞു കഴിഞ്ഞാൽ ചെമ്പരത്തിയിൽ പൂക്കളും കുറയും ഏഴുമണിക്കൂർ വെയിൻ ലഭിക്കുന്നുവെങ്കിൽ വളരെ നല്ലതാണ്.

ചെമ്പരത്തി ഏറ്റവും കൂടുതൽ വേണ്ട വളം എന്നുപറയുന്നത് പൊട്ടാസ്യം ആണ്. പൊട്ടാസ്യം കൂടുതലുള്ള വളം കിട്ടിക്കഴിഞ്ഞാൽ ചെമ്പരത്തി നല്ലതുപോലെ പൂവ് ഇടുകയും നല്ലതുപോലെ വളരുകയും ചെയ്യും. നാച്ചുറൽ ആയിട്ടുള്ള പൊട്ടാസിയം ക്രമീകരണം നടത്തുന്നതിനുവേണ്ടി പഴത്തൊലി അതുപോലെതന്നെ ഉള്ളിത്തൊലി ഉരുളക്കിഴങ്ങുതൊലി ഇവയൊക്കെ അരച്ച ശേഷം നമ്മൾ ചെടിക്ക് ഒഴിച്ചു കൊടുക്കുകയാണെങ്കിൽ ചെടി നല്ലതുപോലെ പൊട്ടാസ്യം ആഗിരണം ചെയ്ത് എടുക്കുകയും.

ചെടി നല്ലതുപോലെ വളരുവാനും നല്ലതുപോലെ ഹെൽപ്പ് ചെയ്യും. എൻ പി കെ വളങ്ങള് 18 18 ,19 19 കിട്ടുന്നുണ്ടെങ്കിൽ അത് അൽപമെടുത്ത് ചെടിച്ചട്ടിയിൽ നിക്ഷേപിക്കുന്നത് വളരെ നല്ലതാണ്. ചെടിയിൽ ഇടുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം വളരെ കൂടുതൽ ആയിട്ട് എൻ പി കെ വളങ്ങൾ ചെടി ചട്ടിയിൽ നിക്ഷേപിക്കാൻ പാടുള്ളതല്ല. കാരണം ചെമ്പരത്തിക്ക് ഓവറായി ഫോസ്ഫറസ് കൂടി കഴിഞ്ഞാൽ ചെമ്പരത്തി പെട്ടെന്ന് തന്നെ നശിച്ചുപോകും. ഇത്തരത്തിൽ ചെമ്പരത്തി ചട്ടിയിൽ വളർത്തുന്നത് എങ്ങനെയെന്ന് വളരെ വിശദമായി പറയുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.