എങ്ങനെ ടർട്ടിൽ വൈൻ എളുപ്പത്തിൽ വളർത്താം

ചെടികൾ ഇഷ്ടപ്പെടുന്നവർ പൂന്തോട്ടങ്ങളിൽ വെച്ചു പിടിപ്പിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരു വിഭാഗമാണ് ഹാങ്ങിങ് plants. ഇന്ന് അനേകം വൈവിധ്യങ്ങളുള്ള ഹാങ്ങിങ് പ്ലാൻസുകൾ വിപണിയിൽ ലഭ്യമാണ്. സ്റ്റിങ് ഓഫ് നിക്കൽ, സ്റ്റിങ് ഓഫ് ബേർഡ്സ് എന്നിവയൊക്കെ ഇതിൽ ചിലതുമാത്രം
നമുക്കെല്ലാവർക്കും സുപരിചിതമായ ഒരു ചെടിയുടെ പരിപാലനത്തെ കുറിച്ച് നമുക്ക് മനസ്സിലാക്കാം. ടർട്ടിൽ വൈൻ തെക്കുകിഴക്കൻ അമേരിക്കയിൽനിന്നും വെസ്റ്റിൻഡീസ് വഴി ലോകമെമ്പാടും പ്രചരിച്ച വള്ളിച്ചെടിയാണ് ടർട്ടിൽ വൈൻ. ഹോങ്കോങ്ങിൽ പ്രകൃതി വൽക്കരണത്തിന് ഭാഗമായി റൂഫിൽ പച്ചപ്പു നൽകുവാൻ തിരഞ്ഞെടുത്ത ചെടികളിൽ ഒന്ന് ടർട്ടിൽ വൈൻ ആണ്.

അല്പം ഈർപ്പവും വളരാനാവശ്യമായ സന്തുലിതാവസ്ഥയും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ വളർന്നു പന്തലിക്കുന്ന ഒരു സ്വഭാവമാണ് ഇതിനുള്ളത്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയ പോലുള്ള ചില രാജ്യങ്ങളിൽ ടർട്ടിൽ വൈൻ ചില ഇനങ്ങളെ ഒരു അധിനിവേശ സസ്യമായി ട്ടാണ് കാണുന്നത്. ടർട്ടിൽ വൈൻ ഭാഗികമായി സൂര്യപ്രകാശം ലഭിക്കുന്ന എടുത്തോ ഭാഗികമായി തണൽ ലഭിക്കുന്ന ഇടത്തോ വളരെ എളുപ്പമായി വളർത്താൻ പറ്റും. വീടുകളിലും ബാൽക്കണി കളിൽ നിത്യഹരിതം വാരിവിതറി വാൻ ടർട്ടിൽ വൈനുകൾ ക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്.

വള്ളികൾ മുറിച്ചാണ് നടേണ്ടത്. രണ്ട് ഇഞ്ചോ അതിനുമുകളിലുള്ള വള്ളികൾ ഇതിനായി തിരഞ്ഞെടുക്കാം. ഏതു ഘടനയുള്ള മണ്ണും ആയും വളരെ പെട്ടെന്ന് പൊരുത്തപ്പെട്ടു പോകുവാൻ സാധിക്കും. ചാണകപ്പൊടി എല്ലുപൊടി എന്നിവ തുല്യ അളവിലുള്ള മണ്ണുമായി മിക്സ് ചെയ്തു പൊടി മിശ്രിതം തയ്യാറാക്കാം മണ്ണിനെ ആവശ്യത്തിനു നീർവാർച്ച ഉണ്ട് എന്ന് ഉറപ്പുവരുത്തണം. വേനൽക്കാലങ്ങളിൽ ദിവസവും വെള്ളമൊഴിക്കുകയും വൈകുന്നേരങ്ങളിൽ ഒരു സ്പ്രേയർ ഉപയോഗിച്ച് സ്പ്രേ ചെയ്തു കൊടുക്കുന്നതും ഇവയുടെ വളർച്ചയ്ക്ക് ഏറെ നല്ലതാണ്.