മൂത്ര ചൂട് ,മൂത്രക്കടച്ചിൽ, മൂത്രതടസ്സം എന്നിവ മാറാൻ ഈ ഒറ്റമൂലികൾ

ഈയിടെയായി എന്താണെന്നറിയില്ല മൂത്രമൊഴിക്കാൻ വല്ലാത്തൊരു ബുദ്ധിമുട്ട്. എത്ര ശ്രമിച്ചിട്ടും ഒരു രക്ഷയുമില്ല.കാറ്റു വന്നു തണുക്കുമ്പോൾ ഒരു രണ്ടുഇറ്റ് പോയാൽ ആയി ഇതാണോ നിങ്ങളുടെ അവസ്ഥ. വിഷമിക്കേണ്ട പരിഹാരം ഉണ്ട്. അഞ്ചുഗ്രാം കൂവപ്പൊടി ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ മതി, ദിവസവും ഇത് ആവർത്തിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും. മൂത്രതടസ്സം നീങ്ങുന്ന അതിനുള്ള ഏതാനും ചില നാട്ടു ചികിത്സാരീതികൾ ശ്രദ്ധിച്ചോളൂ.

നമുക്ക് ചുറ്റും സ്വാഭാവികമായ അന്തരീക്ഷത്തിൽ സുലഭമായി കാണപ്പെടുന്നവയാണ് ഇവയിലെ ഔഷധക്കൂട്ടുകൾ, അതുകൊണ്ടുതന്നെ ഇവ പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്ന അപകടം വരുത്തിവയ്ക്കും എന്ന ഭീതിയും വേണ്ട. ഇതാ ശ്രദ്ധിക്കും കറന്നെടുത്ത ഉടനെയുള്ള ഇളം ചൂട് പാലിൽ പരുത്തി വേര് അരച്ച് ചേർത്ത് കുടിക്കുന്നതും മൂത്രതടസ്സത്തിന് നല്ലതാണ്. അതുപോലെ ശതാവരിക്കിഴങ്ങ് ചതച്ചിട്ട് പാൽ കാച്ചി കുടിക്കുന്നതും ഉത്തമമാണ്.

ബാർലി ,കൊത്തമ്പാലരി എന്നിവയിട്ട് തിളപ്പിച്ച വെള്ളമോ കരിക്കിൻ വെള്ളം കുടിക്കുക. അതുപോലെ പ്രസാരിണി തൈരും കറ്റാർവാഴ നേരം കൂടി അരച്ച് നാഭിയിൽ പുരട്ടുന്നത് മൂത്രതടസ്സം നീക്കും. കുട്ടികൾക്കുണ്ടാകുന്ന മൂത്രതടസ്സം മാറാൻ ഏലത്തരി ഇളനീരിൽ ചേർത്ത് കൊടുത്താൽ മതി. അതുപോലെ ഞെരിഞ്ഞിൽ ഉണക്കിപ്പൊടിച്ച് ചില പൊടിയാക്കി 5 ഗ്രാം വീതം ദിവസവും തേനും ചേർത്ത് കഴിക്കുന്നതും ഉത്തമമാണ്.