ഉപ്പുറ്റി വിണ്ടു കീറൽ ഉം വേദനയും പരിഹരിക്കാൻ ചില നാച്ചുറൽ മാർഗ്ഗങ്ങൾ…..

പാദുകങ്ങൾ വിണ്ടുകീറതിരിക്കാൻ ഇതാ ചില എളുപ്പ മാർഗങ്ങൾ. സാധാരണ സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്ന ഒരു രോഗമാണ് പാദങ്ങളിൽ ഉണ്ടാകുന്ന വിള്ളൽ. വരണ്ട അവസ്ഥയിലാണ് ഇത് കൂടുതലായും കാണുന്നത്. പാദങ്ങളിൽ കാണുന്ന വര വര ആയുള്ള വിള്ളലുകൾ പരിഹരിക്കാൻ പല മാർഗ്ഗങ്ങളും നിങ്ങൾ സ്വീകരിച്ചിട്ടുണ്ട് ആകും, ഇത്തരത്തിൽ പാദങ്ങളിൽ കാണുന്ന വിള്ളലുകൾ എന്തുകൊണ്ടാണ് വരുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇത് അറിഞ്ഞോളൂ അധികം നേരം നിന്ന് ജോലി ചെയ്യുന്നവരിലും അമിതവണ്ണമുള്ളവരിൽ ഈ രോഗം കാണാറുണ്ട്. കൂടാതെ തൊലിയിൽ ഉണ്ടാകുന്ന അമിത വരൾച്ചയും ചൂടുവെള്ളത്തിലെ കുളി ഇതെല്ലാം പാദങ്ങളിലെ വിള്ളലിന് കാരണമാകാം.

ഈ രോഗത്തിന് മറ്റു മരുന്നുകൾ തേടി നടക്കേണ്ട കാര്യമില്ല, പാദങ്ങളിലെ ഈ വെള്ളം ഇല്ലാതാക്കാൻ വീട്ടിൽനിന്ന് തന്നെ ചെയ്യാൻ ചില പൊടിക്കൈകൾ, ഇത്തരം രോഗങ്ങൾ കണ്ടുതുടങ്ങിയാൽ വാദത്തിന് ശ്രദ്ധാപൂർവമായ പരിചരണം ആവശ്യമാണ്, പാദങ്ങൾ കഴുകി വൃത്തിയായി സൂക്ഷിക്കുകയും വൃത്തിയുള്ള പാദുകങ്ങൾ ധരിക്കുകയും ചെയ്യുക.

കൂടാതെ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് പാദങ്ങളിലെ വിള്ളൽ എന്ന രോഗത്തിന് ഉത്തമം ആണ്. ഒലിവ് ഓയിൽ നാരങ്ങാനീരും മിശ്രിതം കാലിൽ പുരട്ടുന്നത് കൊണ്ട് ഈ രോഗം എളുപ്പത്തിൽ മാറ്റാൻ സാധിക്കും. പഴുത്ത നേന്ത്രപ്പഴം പഴുപ്പ് ആക്കി പാദങ്ങളിൽ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. അതിനോടൊപ്പം ഗ്ലിസറിനും റോസ് വാട്ടറും ചേർന്ന മിശ്രിതം ഉപയോഗിക്കാം. തേങ്ങാപ്പാൽ തിളപ്പിച്ച് എടുത്ത വെളിച്ചെണ്ണ പുരട്ടുന്നതും ഈ രോഗത്തിന് ഉത്തമമാണ്.