രക്തദാനം കാൻസറിനെ ചെറുക്കും. രക്തദാനത്തിൻറെ പ്രയോജനങ്ങൾ, രക്തദാനം അറിയേണ്ട കാര്യങ്ങൾ….

രക്തദാനം മഹാദാനം എന്നാണെങ്കിലും രക്തദാനത്തെ കുറിച്ച് നിരവധി മിഥ്യാധാരണകൾ ഇന്നും സാധാരണ ജനങ്ങൾക്കിടയിൽ ഉണ്ട് . രക്തദാനം രോഗത്തിന് കാരണമാകുമോ രക്തദാനം ആരോഗ്യത്തിന് തകരാർ ഉണ്ടാകുമോ എന്നൊക്കെയാണ് പലർക്കും പേടി. രക്തദാനത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരം ചിന്തകൾക്ക് കാരണം. രക്തദാനം എന്ത് എങ്ങനെ എന്നതിനെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കാൻ ഈ അധ്യായം നിങ്ങൾക്ക് ഉപകാരപ്പെടട്ടെ. നമ്മുടെ ശരീരത്തിലെ 8% രക്തം ആണ്. മറ്റു ശരീര കലകളിൽ നിന്ന് വ്യത്യസ്തമായി ശേഖരിക്കാനും സൂക്ഷിച്ചു വയ്ക്കാനും കഴിയുമെന്നതാണ് രക്തത്തിൻറെ പ്രത്യേകത.

ഒരാളുടെ ശരീരത്തിൽ സാധാരണയായി നാലര മുതൽ 6 ലിറ്റർ വരെ രക്തം ഉണ്ടായിരിക്കും. മനുഷ്യ ശരീരത്തിൽ ആവശ്യത്തിൽ അധികം രക്തം ഉണ്ടെങ്കിലും അതിൽ കാൽ ഭാഗം വാർന്നു പോകുകയാണെങ്കിൽ ഗുരുതരാവസ്ഥയിൽ ആണ്. രക്തം ദാനം ചെയ്യുമ്പോൾ ഒരു സമയം 300 മില്ലി ലിറ്റർ മുതൽ 450 മില്ലി ലിറ്റർ വരെ രക്തം ആണ് എടുക്കാറുള്ളത്. രക്തം ദാനം ചെയ്തു കഴിഞ്ഞാൽ പുതിയ രക്താണുക്കൾ ഉണ്ടാകും എന്ന ഗുണം കൂടിയുണ്ട്.

രക്തദാനത്തിനു ശേഷം ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല. 24മണിക്കൂർ ശാരീരികമായ അധ്വാനം പാടില്ല എന്ന് മാത്രം. എല്ലാവിധ പരിശോധനകൾക്കും വിധേയമാക്കിയ ശേഷം അണുവിമുക്തം ആണ് എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ഒരാളുടെ ശരീരത്തിൽ നിന്നും രക്തം എടുക്കാറുള്ളൂ. ഇങ്ങനെ ദാനം ചെയ്യപ്പെടുന്ന രക്തം 35 ദിവസം വരെ സൂക്ഷിച്ചുവയ്ക്കാൻ കഴിയും. ഒരു തവണ രക്തം ദാനം ചെയ്തു കഴിഞ്ഞാൽ പിന്നെ മൂന്നു മാസം കഴിഞ്ഞ മാത്രമേ അടുത്ത രക്തദാനം പാടുള്ളൂ. ഇപ്പോൾ രക്തദാനത്തെ കുറിച്ച് ഉണ്ടായിരുന്ന ആശങ്കകൾ നീങ്ങി ഉണ്ടാവുമെന്ന് കരുതുന്നു.