ശരീരത്തിൽ യൂറിക് ആസിഡ് അളവ് കൂടുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. നമുക്കിന്ന് ഇത് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ കൂടുന്നത് എന്നും ഇത് മാറുന്നതിനു വേണ്ട ഡയറ്റ് പ്ലാനുകൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. സാധാരണയായി പുരുഷന്മാരിൽ ആണ് യൂറിക് ആസിഡ് അളവ് കൂടുന്നതായി കണ്ടെത്തിയിട്ടുള്ളത്. പല കാരണങ്ങൾകൊണ്ട് യൂറിക്കാസിഡ് കൂട്ടാവുന്നതാണ്. അതിൽ പ്രധാനമായിട്ടും അമിതമായി പ്യൂരിൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതു കൊണ്ടാണ് ഇത്തരത്തിൽ യൂറിക് ആസിഡ് കൂടുന്നത്.
ഇനി എന്താണ് ഈ പ്യൂരിൻ?പ്യൂരിൻ ഉം യൂറിക്കാസിഡും തമ്മിലുള്ള ബന്ധം എന്താണ്. ശരീരത്തിലുള്ള ഒരു പ്രോട്ടീനാണ് പ്യൂരിൻ. ഈ പ്യൂരിൻ വിഘടിക്കുമ്പോൾ ആണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. സാധാരണഗതിയിൽ യൂറിക്കാസിഡ് രക്തത്തിൽ അലിഞ്ഞു ചേരുകയും മൂത്രം വഴി പുറത്തേക്ക് പോവുകയും ചെയ്യുകയാണ് പക്ഷേ ഈ പ്യൂരിൻ അളവ് കൂടുകയാണ് എങ്കിൽ ക്രമേണ യൂറിക്കാസിഡ് അളവ് കൂടുവാൻ സാധ്യതയുണ്ട്. അത്തരത്തിൽ യൂറിക്കാസിഡ് അളവു കൂടിയാൽ ഇത് പുറത്തേക്ക് പുറം തള്ളാതെ ശരീരത്തിൻറെ പലയിടങ്ങളിലായി.
ഇത് അടിഞ്ഞുകൂടുന്നത് ആയി കാണപ്പെടാറുണ്ട് അത്തരത്തിൽ അടിഞ്ഞു കൂടുകയാണ് എങ്കിൽ ശരീരത്തിലെ പലഭാഗങ്ങളിലായി വേദന തോന്നുകയാണ് ചെയ്യുന്നത്. നീര് കെട്ടുകയും ചെയ്യുന്നു. പരിശോധനയിൽ നിങ്ങൾക്ക് ഗൗട്ട് ആണ് എന്ന് കണ്ടെത്താറുണ്ട്. എന്താണ് ഗൗട്ട്? ശരീരത്തിൽ യൂറിക് ആസിഡ് അളവ് കൂടുമ്പോൾ യൂറിക്കാസിഡ് പല സ്ഥലങ്ങളിൽ കെട്ടിനിൽക്കുന്നത് കൊണ്ട്.
ശരീരത്തിലെ പലഭാഗങ്ങളിലായി നീരും വേദനയും വരുന്നതുകൊണ്ട് ഉണ്ടാകുന്ന ഒരു തരത്തിലുള്ള വാതരോഗം ആണ് ഗൗട്ട്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.