September 28, 2023

നിങ്ങൾക്ക് കൊളസ്ട്രോൾ ഒരു പ്രശ്നമാണോ? പേടിക്കേണ്ട ശ്രദ്ധിച്ചാൽ മാറ്റിയെടുക്കാം

മിക്ക ആളുകളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് കൊളസ്ട്രോള്. കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ചില ചോദ്യങ്ങളുണ്ട്. എന്താണ് ഈ കൊളസ്ട്രോൾ? എങ്ങിനെയാണ് ഈ കൊളസ്ട്രോൾ ഉണ്ടാകുന്നത്? കൊളസ്ട്രോളിന് ആഹാരനിയന്ത്രണം ആവശ്യമുണ്ടോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണു ഇന്നത്തെ വീഡിയോ. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു വസ്തു തന്നെയാണ് ഈ കൊളസ്ട്രോൾ. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും ഇത് കണ്ടു വരുന്നുണ്ട്. ശരീരത്തിലെ ചില ഹോർമോണുകളുടെ ഉല്പാദനത്തിനും വിറ്റാമിനുകളുടെ ശരിയായ ആക്രമണത്തിനും ഇത് വളരെ അത്യാവശ്യമുള്ള കാര്യമാണ്.

കൊളസ്ട്രോളിനെ 75% ശരീരം തന്നെയാണ് ഉണ്ടാക്കുന്നത്. ബാക്കി വരുന്ന 25 ശതമാനം മാത്രമാണ് നമുക്ക് ആഹാരത്തിലൂടെ ആവശ്യമുളള. ഇതിൻറെ ഏറ്റക്കുറച്ചിലാണ് കൊളസ്ട്രോൾ ഒരു പ്രശ്നമാക്കി നമുക്ക് തീർക്കുന്നത്. കൊളസ്ട്രോൾ അധികമായാൽ രക്തക്കുഴലുകളിൽ ഇത് അടിഞ്ഞുകൂടുകയും അവിടെ ബ്ലോക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. പാരമ്പര്യം ആണെങ്കിൽ പോലും ശരിയായ ജീവിതശൈലിയിലൂടെ നമുക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആയിട്ട് സാധിക്കും. അപ്പോൾ ആഹാരത്തിൽ നാം എന്താണ് ശ്രദ്ധിക്കേണ്ടത്? പ്രധാനമായും നാരുകളുള്ള ആഹാരസാധനങ്ങൾ നമ്മുടെ ഭക്ഷണത്തിലുൾപ്പെടുത്തുക യാണ് ചെയ്യേണ്ടത്.

അതുപോലെ ട്രൈഗ്ലിസറൈഡ് കൂടുതലുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക. ട്രൈഗ്ലിസറൈഡ് കൂടിയാലും നമുക്ക് കൊളസ്ട്രോൾ കൂടും ട്രൈഗ്ലിസറൈഡ് കുറച്ചു നിർത്തേണ്ടത് നമുക്ക് വളരെ അത്യാവശ്യമായ കാര്യമാണ്. അന്നജം കൂടുതലുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക. അതായത് ചോറ് ചപ്പാത്തി ബ്രെഡ് ഉരുളക്കിഴങ്ങ് മറ്റ് കിഴങ്ങുവർഗ്ഗങ്ങൾ നമ്മൾ കഴിക്കുന്നത് കുറയ്ക്കണം.

ചോറ് ചപ്പാത്തി കഴിക്കേണ്ട എന്നല്ല പറയുന്നത് അതിൻറെ അളവ് പരമാവധി കുറയ്ക്കുകയാണ് വേണ്ടത്. നാരുകൾ കൂടുതൽ അടങ്ങിയ പച്ചക്കറികൾ കൂടുതലായി തങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.