പണ്ടുകാലങ്ങളിലെ പഴങ്കഞ്ഞി കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ.

വേണ്ടത് എടുക്കുവാനും വേണ്ടാത്ത തള്ളാനും ഉള്ള മനസ്സ് ആദ്യം ഉണ്ടാകണം. ദിവസവും കാലത്ത് പ്രഭാതഭക്ഷണമായി പഴങ്കഞ്ഞി കുടിച്ചിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. ആരോഗ്യത്തിന് അത്യുത്തമമായ ഒരു ഭക്ഷണശീലം.ഇന്ന് അത് ഏറെ മാറിയിരിക്കുന്നു. കാലത്ത് ഭക്ഷണം കഴിക്കാതെ പോര കാര്യങ്ങൾ ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു തോന്നിയത് പോലെയുള്ള ജീവിതമായി പലപ്പോഴും പല അസുഖങ്ങൾക്കും വഴങ്ങേണ്ടിവന്നു. ആ ശ്രദ്ധേയമായ ജീവിതചര്യയിൽ ആരോഗ്യനില ആകെ താളം തെറ്റിയ വരാണ് നമ്മളിൽ പലരും.

ഇവിടെ നമ്മൾ കുറച്ചു ശ്രദ്ധിച്ചാൽ ഒരുപക്ഷേ പലർക്കും ആരോഗ്യം വീണ്ടെടുക്കാൻ ആയേക്കും. സന്ധി വേദനയ്ക്കും എല്ലുകളുടെ ഉറപ്പിനും ഉത്തമമായ പഴങ്കഞ്ഞിയുടെ മഹാത്മ്യം എല്ലാവരും അറിഞ്ഞിരിക്കണം. അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിൽ ഇട്ടു തണുത്ത വെള്ളം ഒഴിച്ച് അടച്ചുവയ്ക്കുക. പിറ്റേദിവസം കാലത്ത് കുറച്ചു മോരോ തൈരോ ചേർത്ത് കാന്താരിയും ചെറിയ ഉള്ളിയും ഉടച്ച് പാകത്തിന് ഉപ്പും ചേർത്ത് പഴങ്കഞ്ഞി കഴിക്കാം.

സെലിനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം ഹൃദയസംബന്ധമായ അസുഖങ്ങൾ കാൻസർ എന്നിവയെ ചെറുക്കാൻ ഉത്തമം. മറ്റു ഭക്ഷണങ്ങളിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ ശരീരത്തിനാവശ്യമായ വിറ്റാമിൻ ബി സിക്സ വിറ്റാമിൻ ബി ട്വൽവ് എന്നിവ ഇതിൽ നിന്നും നമുക്ക് ലഭിക്കും. രക്തസമ്മർദ്ദം കൊളസ്ട്രോൾ ഹൈപ്പർടെൻഷൻ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും. ചർമരോഗങ്ങൾ അലർജി എന്നിവ നിയന്ത്രിക്കുന്നു.

കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞി എല്ലുകളുടെ വളർച്ചയ്ക്ക് ആവശ്യമായ മഗ്നീഷ്യം പ്രദാനം ചെയ്യുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.