കടുക് എണ്ണ കൊണ്ടുള്ള ഉപയോഗങ്ങൾ

വടക്കേ ഇന്ത്യക്കാർക്ക് നമുക്ക് വെളിച്ചെണ്ണ എങ്ങനെ പ്രിയപ്പെട്ടതാണ് അതുപോലെ അവർക്ക് പ്രിയപ്പെട്ടതാണ് കടുകെണ്ണ. വടക്കേ ഇന്ത്യയിൽ ജീവിക്കുന്ന മലയാളികൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയാമായിരിക്കും. കടുകെണ്ണയുടെ ഗുണങ്ങൾ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. കടുകെണ്ണ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഹൃദ്രോഗം വരെ തടയുന്നതിന് സഹായിക്കും. അൺസാച്ചുറേറ്റഡ് ഫാറ്റ് പോളി അൺസാച്ചുറേറ്റഡ് ഫാറ്റും കടുകെണ്ണയിൽ ഉണ്ട്. ഇവ രണ്ടും തന്നെ ചീത്ത കൊളസ്ട്രോളിനെ അളവ് കുറയ്ക്കാൻ ഉണ്ട് നല്ല കൊളസ്ട്രോളിനെ അളവ് കൂടാനും സഹായിക്കുന്ന ഘടകങ്ങളാണ്.

കൊളസ്ട്രോളിനെ നിയന്ത്രണത്തിലാകും വഴി ഹൃദയത്തിൻറെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുന്നു. ബാക്ടീരിയ ഫംഗസ് വൈറസ് ഇവയെ പ്രതിരോധിക്കും എന്നതിനാൽ ദഹനവ്യവസ്ഥയെ അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. ഇതിന് വളരെ ഉയർന്ന സ്മോക്കിങ് പോയിൻറ് ഉള്ളതിനാൽ വറുക്കുന്നതിന് ഒക്കെ ഈ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ഒമേഗ ത്രീ ഒമേഗ സിക്സ് ഫാറ്റി ആസിഡുകൾ മിതമായ തോതിൽ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. സാച്ചുറേറ്റഡ് ഫാറ്റ് കുറവുമാണ്.

നല്ല കൊഴുപ്പുകൾ ആയ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് കടുകെണ്ണയിൽ 60 ശതമാനത്തോളം ഉണ്ട്. അതുപോലെതന്നെ പോളി അൺസാച്ചുറേറ്റഡ് ഫാറ്റ് കടുകെണ്ണയിൽ ഉണ്ട്. കടുകെണ്ണയിൽ അടങ്ങിയ ലിനോലെനിക് ആസിഡ് അർബുദത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. കൂടാതെ ദഹനത്തിനും ഇത് ഏറെ സഹായകരമാണ്. ദഹനരസങ്ങൾ ഇൽ ഉദ്ദീപിപ്പിക്കുക വഴി നല്ല വിശപ്പ് ഉണ്ടാകുവാനും ഇത് കാരണമാകുന്നു. കടുകെണ്ണയിൽ ജീവകം ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമത്തിലെ ആരോഗ്യത്തിന് ഇത് വളരെ ഗുണകരമാണ്.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.