ആയുർവേദത്തിൽ വെള്ളം കുടിക്കേണ്ട രീതിയെ കുറിച്ച് പറയുന്നു

നിന്ന് വെള്ളം കുടിക്കരുത് എന്നാണ് ആയുർവേദം പറയുന്നത്. അത് നമുക്ക് ഒന്ന് പരിശോധിക്കാം. ആയുർവേദം ദോഷങ്ങൾ ഇല്ലാത്ത ശാസ്ത്ര രേഖയാണ് എന്നാണു പൊതുവേയുള്ള വിശ്വാസം. കേരളത്തിൻറെ തനതു ചികിത്സാരീതിയായ ആയുർവേദം പുറം നാടുകളിൽ പോലും അംഗീകാരം നേടുന്ന നിൻറെ പ്രധാന കാരണവും ഇതാണ്. ആയുർവേദപ്രകാരം പലരോഗങ്ങൾക്കും മരുന്നുണ്ട്. രോഗം വരാതിരിക്കാൻ മരുന്നുണ്ട്. ആരോഗ്യകരമായ ജീവിത രീതിക്കും സൗന്ദര്യത്തിനും മുടിസംരക്ഷണത്തിന് എല്ലാം വഴികളുണ്ട്. ആയുർവേദം ആരോഗ്യകരമായ ജീവിത രീതികൾക്ക് പലവഴികളും അനുശാസിക്കുന്നു. ഇതിൽ ഒന്നാണു് വെള്ളം കുടിക്കാനുള്ള ചില രീതികൾ.

വെള്ളം ഭക്ഷണം പോലെ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. രക്തപ്രവാഹത്തിൽ ഉം അവയവങ്ങളുടെ ആരോഗ്യത്തിനും എല്ലാം ഇത് ഏറെ പ്രധാനമാണ്. വെള്ളം കുറയുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യും. വെള്ളം വെറുതെ കുടിച്ചാൽ ആരോഗ്യം ലഭിക്കും എന്ന ധാരണ തെറ്റാണ്. വെള്ളം കുടിക്കാൻ ആരോഗ്യകരമായ വെള്ളം കുടിക്കാൻ ആയുർവേദം ചില പ്രത്യേക വഴികൾ പറയുന്നുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ച് നിങ്ങൾ അറിയുക.

വെള്ളം ഇരുന്ന് കുടിക്കണം എന്നാണ് ആയുർവേദം പറയുന്നത്. നിന്നു കുടിക്കുമ്പോൾ വെള്ളം പെട്ടെന്ന് സന്ധികളിലും മറ്റും ഒരുമിച്ചെത്തി വാതം പോലുള്ള രോഗങ്ങൾക്ക് വരെ കാരണമാകുമെന്നും ആയുർവേദം പറയുന്നു. ഇരുന്നു വെള്ളം കുടിക്കുമ്പോൾ മസിലുകൾക്കും മറ്റും നല്ലതുപോലെ റിലാക്സ് ആയി വെള്ളം കുടിക്കുന്നതിന് ഗുണം ലഭിക്കും. കിഡ്നിയുടെ പ്രവർത്തനത്തിനും വെള്ളം ഇരുന്നു കുടിക്കുന്നതാണ് നല്ലത്.

ഒറ്റവലിക്ക് കൂടുതൽ വെള്ളം കുടിക്കുന്നത് നല്ലതല്ലെന്നും ആയുർവേദം പറയുന്നു. ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോയും കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.