സാമ്പാർ കഴിക്കുന്നതിനെ ആരോഗ്യവശങ്ങൾ

സൗത്ത് ഇന്ത്യക്കാരുടെ പ്രത്യേകിച്ച് കേരളീയരുടെ ആഹാരക്രമത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ചോറും കറിയും. കറികളിൽ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒഴിവാക്കാനാവാത്ത ഒന്നാണ് സാമ്പാർ സമ്പാർ സ്വാദിനെ മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ്. ഇതുകൊണ്ടാണ് ആഴ്ചയിലൊരിക്കലെങ്കിലും സാമ്പാർ കൂട്ടണമെന്ന പണ്ടുള്ള ആളുകൾ പറയുന്നത്. പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാർ. വെണ്ടയ്ക്ക മുരിങ്ങക്ക ഉരുളക്കിഴങ്ങ് ക്യാരറ്റ് സവാള വഴുതന എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്. അതുകൊണ്ടുതന്നെ ഇവയിലെ പോഷകങ്ങൾ ശരീരത്തിന് ലഭ്യമാക്കുകയും ചെയ്യും.

പലതരം പച്ചക്കറികൾ ഉൾപ്പെടുന്നത് കൊണ്ട് തന്നെ ഇത് നാരുകൾ ധാരാളം അടങ്ങിയ ഒരു കറിയാണ് എന്ന് പറയാം. നാരുകൾ നല്ല ദഹനത്തെ സഹായിക്കും. പരിപ്പ് സാമ്പാർ ഇൻറെ ഒരു പ്രധാനമായ ചേരുകയാണ് ഇത്. അതുകൊണ്ടുതന്നെ പ്രോട്ടീൻ സമ്പുഷ്ടമാണ് സാമ്പാർ. പ്രോട്ടീൻ മാത്രമല്ല മറ്റ് പല പോഷകങ്ങളും പരിപ്പിൽ അടങ്ങിയിട്ടുണ്ട്. അതെല്ലാം തന്നെ സാമ്പാർ കഴിക്കുമ്പോൾ നമുക്ക് ലഭിക്കുകയും ചെയ്യും.

ഇതിൻറെ ഗ്ലൈസമിക് ഇൻഡക്സ് തീരെ കുറവാണ്. പ്രമേഹരോഗികൾക്ക് ധൈര്യമായിട്ട് ഇത് കഴിക്കാം. സാമ്പാറിലെ ചിലയിടത്ത് കറിവേപ്പില ചേർക്കും ചിലയിടത്ത് ആണെങ്കിൽ മല്ലിയിലയും ഇവ രണ്ടും സാമ്പാറിലെ പോഷകാംശം വർദ്ധിപ്പിക്കും പലർക്കും പല പച്ചക്കറികളും കഴിക്കാൻ താല്പര്യം ഉണ്ടാകില്ല ഇത് സാമ്പാറിൽ ചേർത്ത് കഴിച്ചാൽ ഈ താൽപര്യക്കുറവ് ഒഴിവാക്കാമെന്ന് ഗുണമുണ്ട്.

ഇവയുടെ പോഷകങ്ങൾ ലഭിക്കുകയും ചെയ്യും. ഉലുവ കായം എന്നിവ സാമ്പാർ ഇൻറെ പ്രധാന ചേരുവകളിൽ പെടും. ഇവയ്ക്ക് ആരോഗ്യസംബന്ധമായ ഗുണങ്ങളേറെ ഉണ്ടെന്ന് മാത്രമല്ല ഉലുവ തടി കുറയ്ക്കുവാനും പ്രമേഹം പോലുള്ള രോഗങ്ങൾക്കും ഗുണകരമാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.